ഉണങ്ങിയ കറിവേപ്പില വെറുതെ കളയേണ്ട; എത്രകാലം വേണമെങ്കിലും കേടുവരാതെ പൊടിയാക്കി സൂക്ഷിക്കാം

  1. Home
  2. Lifestyle

ഉണങ്ങിയ കറിവേപ്പില വെറുതെ കളയേണ്ട; എത്രകാലം വേണമെങ്കിലും കേടുവരാതെ പൊടിയാക്കി സൂക്ഷിക്കാം

curry leafs


കറിവേപ്പിലക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കാത്സ്യം, അയണ്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയുടെയെല്ലാം കലവറ കൂടിയാണ് കറിവേപ്പില. പലപ്പോഴും പല തരത്തിലാണ് ഇതിന്റെ ഉപയോഗം. കറിവേപ്പില മിക്ക അടുക്കളയിലും ഉണ്ടാകും.

എന്നാൽ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രിഡ്ജില്‍ വച്ചുകഴിഞ്ഞാല്‍ ഇതില്‍ ഒരു പിടിയെങ്കിലും ഉണങ്ങിക്കഴിഞ്ഞ് അങ്ങനെ തന്നെ കളയുന്നത് മിക്ക അടുക്കളയിലെയും പതിവ് കാഴ്ചയായിരിക്കും. എന്നാൽ ഇനി മുതൽ ഉണങ്ങിയ കറിവേപ്പില ഇങ്ങനെ ചെയ്ത് നോക്കിയാലോ.

കറിവേപ്പില പൊടിച്ച് അത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കറിവേപ്പില.

കറിവേപ്പിലയിടുന്ന എല്ലാ കറികളിലും വിഭവങ്ങളിലുമെല്ലാം കറിവേപ്പില പൊടിയും ചേര്‍ക്കാവുന്നതാണ്. കറിവേപ്പിലയുടെ ഗന്ധവും രുചിയും ഗുണവുമെല്ലാം ഇതിലൂടെയും ഉറപ്പുവരുത്താനാകും. എന്ന് മാത്രമല്ല- കറിവേപ്പില പൊടി ഉപയോഗം പതിവാക്കുന്നതിലൂടെ പല ആരോഗ്യഗുണങ്ങളും നേടാൻ സാധിക്കും.

പുറമെ സാലഡുകള്‍, സൂപ്പുകള്‍ എന്നിങ്ങനെയുള്ള വിഭവങ്ങളിലും ചേര്‍ക്കാം. ചോറിലും വേണമെങ്കില്‍ ഈ കറിവേപ്പില പൊടിയുടെ ഒരു നുള്ള് ചേര്‍ക്കുന്നത് നല്ലൊരു ഫ്‌ളേവര്‍ നല്‍കും. കൂടാതെ ലെമണ്‍ റൈസ്, കേഡ് റൈസ്, ടൊമാറ്റോ റൈസ് പോലുള്ള വിഭവങ്ങളിലും കറിവേപ്പില പൊടി ചേര്‍ക്കാം.

കറിവേപ്പില പൊടി ഉണ്ടാക്കാൻ ആദ്യം നമുക്ക് കുറച്ചു കറിവേപ്പില എടുക്കാം. നല്ല ഫ്രഷ് ആയിട്ടുള്ള കറിവേപ്പില ഇലകളാണ് എടുക്കേണ്ടത്. കറിവേപ്പില കഴുകി വെയിലത്ത് മൂന്നുമണിക്കൂർ ഉണക്കിയെടുക്കുക.

ശേഷം ചീനച്ചട്ടിയിൽ ആ ചെറുചൂടിൽ കറിവേപ്പില വറുത്തെടുക്കാവുന്നതാണ്. വറുത്തെടുത്ത കറിവേപ്പില ഒരു പാത്രത്തിലേക്ക് മാറ്റിവച്ചതിനുശേഷം അതേ ചീനച്ചട്ടിയിൽ തന്നെ ഒരു ടേബിൾ സ്പൂൺ നല്ല ജീരകം വറുത്തെടുക്കാം.

തുടർന്ന് അതേ ചീനച്ചട്ടിയിൽ അര ടീസ്പൂൺ വെളിച്ചെണ്ണ എണ്ണ ഒഴിക്കുക ഇതിലേക്ക് കാൽ കപ്പ് ഉഴുന്നും ചേർക്കാം. എരുവിനു അനുസരിച്ച് രണ്ട് വറ്റൽ മുളകും ചേർക്കാം. കൂടാതെ നിങ്ങൾക്ക് കുരുമുളകിന്റെ ടേസ്റ്റ് ഇഷ്ടമാണെങ്കിൽ കുരുമുളകും ചേർക്കാം. ഉഴുന്നിന്റെ നിറം മാറിക്കഴിഞ്ഞതിനുശേഷം ഇതിലേക്ക് കായപ്പൊടി ചേർക്കാം.

ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂട് മാറുന്നതിനായി മാറ്റിവെക്കാം. ശേഷം ഉഴുന്നുപരിപ്പും മുളകും മിക്സി ജാറിൽ ഇട്ട് പൊടിച്ചെടുക്കാം. ഇതിലേക്ക് വറുത്തു വെച്ച കറിവേപ്പിലയും ജീരകവും ചേർക്കാം അതിനുശേഷം ഒന്നുകൂടി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. ടേസ്റ്റി കറിവേപ്പില പൊടി റെഡി ആയികഴിഞ്ഞു. ഈർപ്പമില്ലാത്ത പാത്രങ്ങളിൽ വേണം ഇത് സൂക്ഷിക്കാൻ.