കറിവേപ്പില ഇനി ഒരുപാട് നാൾ ഫ്രെഷായി സൂക്ഷിക്കാം; ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

  1. Home
  2. Lifestyle

കറിവേപ്പില ഇനി ഒരുപാട് നാൾ ഫ്രെഷായി സൂക്ഷിക്കാം; ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

tulsi-curry-leaves-


കറിവേപ്പിലയിൽ ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. കറികളിൽ ചേർക്കാൻ കറിവേപ്പില ഫ്രെഷ് തന്നെ ഉപയോഗിക്കണം. കടകളിൽ നിന്നും വാങ്ങിയാലും എത്ര സൂക്ഷിച്ചാലും പെട്ടെന്ന് വാടിപോകും എന്നതാണ് വീട്ടമ്മമാരുടെ പരാതി. ഇനി ആ ടെൻഷൻ വേണ്ട, പല ട്രിക്കുകളും പരീക്ഷിച്ചാൽ കുറെ അധികം നാൾ വരെ കറിവേപ്പില ഫ്രെഷായി സൂക്ഷിക്കാവുന്നതാണ്. അങ്ങനെയെരു ട്രിക്ക് പരിചയപ്പെടാം.

ആദ്യം കറിവേപ്പില തണ്ടിൽ നിന്നും അടർത്തിയെടുക്കാം. ശേഷം നന്നായി കഴുകിയിട്ട് ഒരു ടൗവ്വലിൽ നിരത്തിയിട്ട് വെള്ളമയം കളയാം. ശേഷം പാത്രത്തിൽ നിരത്തി മൈക്രോവേവ് ഓവനിൽ ഒരു മിനിറ്റ് നേരം വച്ച് ഡ്രൈ ആക്കി എടുക്കാം. നല്ല ക്രിസ്പിയായി കിട്ടും. അത് അടപ്പ് മുറുക്കമുള്ള കുപ്പിയിലിട്ട് അടച്ച് വച്ച് സൂക്ഷിക്കാവുന്നതാണ്. ഒരുപാട് നാള് കേടുകൂടാതെ ഈ കറിവേപ്പില സൂക്ഷിക്കാം. കറികളിലും ചേർക്കാം.