മലബന്ധം പ്രശ്‌നമാണോ?; അനാരോഗ്യകരമായ ചില ശീലങ്ങൾ അറിയണം

  1. Home
  2. Lifestyle

മലബന്ധം പ്രശ്‌നമാണോ?; അനാരോഗ്യകരമായ ചില ശീലങ്ങൾ അറിയണം

constipation


ദഹനപ്രശ്‌നങ്ങൾ പല തരത്തിൽ അലട്ടുമെങ്കിലും എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഏറ്റവും സാധാരണമായി അനുഭവിക്കുന്നത് മലബന്ധമാണ്. മലബന്ധം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് പൊതുവെ ശോധനയ്ക്ക് ഉണ്ടാകുന്ന ബുധിമുട്ടുകളോ, ആഴ്ചയിൽ മൂന്നിൽ താഴെ തവണ മാത്രം ശോധന ഉണ്ടാകുന്നതോ ആയ ആരോഗ്യാവസ്ഥ എന്നാണ്.

മലബന്ധത്തിന്റെ ചില സാധാരണ ലക്ഷണങ്ങൾ ആഴ്ചയിൽ മൂന്നിൽ താഴെ മാത്രമുള്ള ശോധന, കടുപ്പമുള്ളതോ വരണ്ടതോ കട്ടപിടിച്ചതോ ആയ മലം, ശോധനയ്ക്ക് ബുദ്ധിമുട്ട് അല്ലെങ്കിൽ വേദന, ശോധന കൃത്യമായിട്ടില്ലെന്നോ മലാശയം അടഞ്ഞുപോയെന്നോ തോന്നൽ എന്നിവ ഉൾപ്പെടുന്നു. അനാരോഗ്യകരമായ ചില ജീവിതശൈലി ശീലങ്ങൾ നിങ്ങളെ മലബന്ധം ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. 

ജല ഉപഭോഗം
ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. വെള്ളത്തിൻറെ കുറവ് മലം വരണ്ടതും കടന്നുപോകാൻ പ്രയാസമുള്ളതുമാവുകയും തുടർന്ന് ഇത് മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാൽ ദിവസവും ആവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വ്യായാമത്തിന് ശേഷമോ ചൂടുള്ള കാലാവസ്ഥയിലോ തീർച്ചയായും വെള്ളം കുടിക്കേണ്ടതാണ്. എന്നാൽ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്ന പഞ്ചസാര ഉൾപെട്ട പാനീയങ്ങൾ, കാപ്പി, മദ്യം എന്നിവ ഒഴിവാക്കേണ്ടതാണ്.

ഭക്ഷണക്രമം
നാരുകൾ കുറഞ്ഞ ഭക്ഷണമാണ് മലബന്ധത്തിനുള്ള മറ്റൊരു പ്രധാന കാരണം. നാരുകൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അത് വയറിലെ ദഹന പ്രവർത്തനങ്ങൾ സുഗമമാക്കുകയും സ്ഥിരമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകായും ചെയ്യുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങൾ, ഫൈബർ കളഞ്ഞ ധാന്യങ്ങൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും അഭാവം എന്നിവ ധാന്യങ്ങളുടെ അപര്യാപ്തതയ്ക്ക് കാരണമാവുന്നു. ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നതിന് ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ള നാരുകൾ അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

വ്യായാമം 
വ്യായാമം കുറവുള്ള ജീവിത ശൈലി പിന്തുടരുന്നത് മൂലം ദഹനവ്യവസ്ഥ മന്ദഗതിയിലാകുന്നത് മലബന്ധത്തിൻറെ ഒരു പ്രധാന കാരണമാണ്. സ്ഥിരമായ വ്യായാമം കുടലിലെ പേശികളുടെ പ്രവർത്തനത്തെ കൂടുതൽ മികച്ചതാക്കുന്നതിലൂടെ ശോധനയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. നടത്തം, ജോഗിംഗ് അല്ലെങ്കിൽ യോഗ പോലുള്ള ലളിതമായ വ്യയമാങ്ങൾക്ക് തന്നെ കുടലിന്റെ ക്രമം നിലനിർത്തുന്നതിൽ സഹായകരമാവുന്നവയാണ്.

സമ്മർദ്ദവും ഉത്കണ്ഠയും
സമ്മർദ്ദവും ഉത്കണ്ഠയും മലബന്ധം വർദ്ധിപ്പിക്കും. ഉയർന്ന സമ്മർദ്ദം ദഹനവ്യവസ്ഥയുടെ സ്വാഭാവിക താളം തടസ്സപ്പെടുത്തുകയും മലവിസർജ്ജനം മന്ദഗതിയിലാക്കുകയും ചെയ്യും. കുടൽ-മസ്തിഷ്‌ക ബന്ധം കുടൽ പ്രവർത്തനത്തെ സ്വാധീനിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. റിലാക്സേഷൻ ടെക്നിക്കുകൾ, മൈൻഡ്ഫുൾനസ്, ലൈഫ്സ്റ്റൈൽ അഡ്ജസ്റ്റ്മെന്റുകൾ എന്നിവയിലൂടെ സമ്മർദ്ദം നിയന്ത്രിക്കുന്നത് ദഹനത്തിന്റെ ആരോഗ്യത്തെ ഗുണപരമായി ബാധിക്കും. ശാരീരികവും വൈകാരികവുമായ വശങ്ങളെ അനുകൂലമായി ചെയ്യുന്നത് മലബന്ധം തടയുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് നിർണായകമാണ്.

ശോധനയെ അവഗണിക്കുന്നത്
ശോധന ചെയ്യുവാനുളള ആഗ്രഹം അവഗണിക്കുന്നത് മലബന്ധത്തിന് കാരണമാകും. ടോയിലെറ്റിൽ പോകേണ്ടതിന്റെ ആവശ്യകത ശരീരം സൂചിപ്പിക്കുമ്പോൾ, ഉടനടി പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. മലവിസർജ്ജനം വൈകുന്നത് വൻകുടലിൽ ജലം ആഗിരണം ചെയ്യപ്പെടുന്നതിന് ഇടയാക്കും, ഇത് ശോധന കഠിനമാകുന്നതിന് കാരണമാകും. കൃത്യമായ ബാത്ത്‌റൂം ദിനചര്യ പിന്തുടരുകയും മലബന്ധം തടയുന്നതിനുള്ള സ്വാഭാവിക പ്രേരണകളോട് പ്രതികരിക്കുന്നതിന് മുൻഗണന നൽകുകയും ചെയ്യേണ്ടത് പ്രധാനമാണ്.

മരുന്നുകൾ
ചില മരുന്നുകളുടെ ഉപയോഗം ധഹനത്തെയും ശോധനയെയും ബാധിക്കുന്നു. ഉദാഹരണത്തിന്, ജലദോഷം അല്ലെങ്കിൽ വേദനസംഹാരികൾ എന്നിവയുടെ പാർശ്വഫലമായി മലബന്ധം ഉണ്ടായേക്കാം.