താരൻ ആണോ പ്രശ്നം?; ഇതാ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരമാർഗങ്ങൾ

  1. Home
  2. Lifestyle

താരൻ ആണോ പ്രശ്നം?; ഇതാ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരമാർഗങ്ങൾ

dandruff


വലിയൊരു പ്രശ്നമാണ് താരൻ. താരൻ അകറ്റുന്നതിന് വീട്ടിൽ തന്നെ ചില പ്രതിവിധികൾ പരീക്ഷിച്ച് നോക്കിയാലോ. അതിനായി ആദ്യം തന്നെ കുറച്ച് ആപ്പിൾ സിഡർ വിനാഗിരി എടുത്ത് അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കൊടുക്കണം. ഇത് തലയിൽ നല്ലതുപോലെ തേച്ചു പിടിപ്പിച്ചതിനു ശേഷം തല കഴുകി കളയുന്നത് താരൻ പൂർണമായി ഒഴിവാക്കുന്നതിന് സഹായിക്കും. മുടി വളർച്ചയ്‌ക്കും മുടിയുടെ മറ്റു പലവിധ പ്രശ്നങ്ങൾക്കും പരിഹാരമായി കറ്റാർവാഴ എല്ലാവരും ഉപയോഗിക്കാറുണ്ട്. താരൻ അകറ്റുന്നതിനും താരൻ മൂലമുള്ള ചൊറിച്ചിൽ അകറ്റുന്നതിനും കറ്റാർവാഴ തലയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയുന്നത് ഗുണം ചെയ്യും.

അതുപോലെതന്നെ താരൻ അകറ്റുന്നതിന് വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയിലേക്ക് രണ്ട് ടീസ്പൂൺ വെള്ളം ചേർത്തതിനുശേഷം ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിക്കണം. 5 മിനിറ്റിനുശേഷം തല കഴുകി കളയാം. താരൻ അകറ്റുന്നതിന് ഇത് വളരെ നല്ലൊരു ഉപാധിയാണ്.അതുപോലെതന്നെ ഒരു പ്രകൃതിദത്ത ആസ്ട്രിജന്റായ നാരങ്ങാനീര് തലയിൽ തേച്ചുപിടിപ്പിക്കുന്നത് താരൻ ഒഴിവാക്കുന്നതിന് വളരെയധികം നല്ലതാണ്.

ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമായ ആര്യവേപ്പില തലയിൽ അരച്ചു പുരട്ടുന്നത് താരൻ മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് സഹായിക്കും. അതുപോലെതന്നെ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമായ ടി ട്രീ ഓയിൽ തലയിലെ താരൻ അകറ്റുന്നതിനുള്ള ഉത്തമമായ ഒരു പ്രതിവിധിയാണ്. പ്രോ ബയോട്ടിക്കുകൾ ധാരാളമായി അടങ്ങിയ തൈര് താരൻ അകറ്റുന്നതിന് വളരെ നല്ലൊരു മാർഗമാണ്.

താരൻ പൂർണമായി ഒഴിവാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒന്നാണ് ഉലുവ. അല്പം വെള്ളത്തിലോ പാലിലോ ഉലുവപ്പൊടി കുഴച്ചതിനുശേഷം തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് അൽപ്പനേരത്തിന് ശേഷം കഴുകി കളയാം. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും താരൻ അകറ്റുന്നതിനും പ്രോട്ടീൻ ബയോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയ മുട്ട സഹായിക്കും.