ഗുണങ്ങളിൽ കേമൻ; ക്യാരറ്റ് കൊണ്ട് തയ്യാറാക്കാം കിടിലനൊരു ഡ്രിങ്ക്

  1. Home
  2. Lifestyle

ഗുണങ്ങളിൽ കേമൻ; ക്യാരറ്റ് കൊണ്ട് തയ്യാറാക്കാം കിടിലനൊരു ഡ്രിങ്ക്

juice mix


നമുക്ക് കിടിലൻ ഒരു ഡ്രിങ്ക് തയ്യാറാക്കി നോക്കിയാലോ. ക്യാരറ്റ് ഉപയോഗിച്ചാണ് ഈ ഡ്രിങ്ക് തയ്യാറാക്കുന്നത്. വിരുന്നുകാരെ ഞെട്ടിക്കാനും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് ഇത്.

ചേരുവകൾ, തയാറാക്കുന്ന വിധം

ഇതിനായി ആദ്യം തന്നെ ഒന്നര കപ്പ് പാല് അത്രതന്നെ വെള്ളവും ചേർത്ത് തിളപ്പിക്കാൻ വെക്കാം. ഇതിലേക്ക് 3 സ്പൂൺ സേമിയ കൂടി ചേർത്തു കൊടുക്കാം. ഇനി സേമിയ നല്ലതുപോലെ വെന്തു വരുന്നത് വരെ നമുക്ക് പാൽ തിളപ്പിച്ചെടുക്കാം. ഒരു മണത്തിനായി ഇതിലേക്ക് കുറച്ച് ഏലക്കാപ്പൊടി കൂടി ചേർക്കണം. മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കാം.

ഒരു കുക്കറിൽ കുറച്ച് ക്യാരറ്റ് കഷണങ്ങൾ വേവിച്ച് എടുക്കണം. നല്ലതുപോലെ വെന്തു വന്ന ക്യാരറ്റ് ഒരു മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാം. ഇനി ക്യാരറ്റ് അരച്ചത് തിളച്ച പാലിലേക്ക് ചേർത്തു കൊടുക്കാം. ഇനി ഇത് നല്ലതുപോലെ ഒന്നുകൂടി തിളപ്പിച്ച് എടുക്കണം. ഇത് ചൂടാറിയതിന് ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാം. രുചികരമായ കിടിലൻ ക്യാരറ്റ് ഡ്രിങ്ക് തയ്യാർ