എണ്ണ ഇല്ലാതെ നെത്തോലി വറുത്തു കോരി എടുക്കാം; എങ്ങനെയെന്ന് നോക്കാം

  1. Home
  2. Lifestyle

എണ്ണ ഇല്ലാതെ നെത്തോലി വറുത്തു കോരി എടുക്കാം; എങ്ങനെയെന്ന് നോക്കാം

natholy fry


എണ്ണയിൽ വറുത്തു കോരി കറുമുറാ എന്നു കഴിക്കാൻ‍ പറ്റിയതാണ് കെഴുവ. ചെറിയ മീനായാതിനാൽ കുട്ടികൾക്കായാലും കഴിക്കാൻ എളുപ്പമാണ്. എപ്പോഴും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി കൊഴുവ തയാറാക്കിയാലോ? ഒരു തുള്ളി എണ്ണപോലും ചേർക്കാതെ വാഴയിലയിൽ വേവിച്ചെടുക്കാം. അടിപൊളിയാണ്. എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ  

• നത്തോലി - 250 ഗ്രാം 

• വെളുത്തുള്ളി  - 10-15 

• ചുവന്നുള്ളി  - 10  

• പെരുംജീരകം 1/2 ടീസ്പൂൺ 

• കറിവേപ്പില - 2 തണ്ട് 

• പച്ചമുളക് - 6 

• ഉപ്പ് - ആവശ്യത്തിന്    

• പുളിവെള്ളം - 1 ടേബിൾസ്പൂൺ 

• മഞ്ഞൾ പൊടി  - 1/2 ടീസ്പൂൺ 

തയാറാക്കുന്ന വിധം

• മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. ഇനി ഇതിലേക്ക് അരപ്പു തയാറാക്കാനായി മിക്‌സിയുടെ ഒരു ജാറിലേക്കു വെളുത്തുള്ളി, ചുവന്നുള്ളി , പെരുംജീരകം, കറിവേപ്പില, പച്ചമുളക്,  പുളിവെള്ളം, മഞ്ഞൾ പൊടി, ഉപ്പ്‌ എന്നിവ ഇട്ട് നന്നായി അരച്ചെടുക്കുക. • ശേഷം ഇത് മീനിൽ  ഇട്ടു ഒരു മണിക്കൂർ മാറ്റി വയ്ക്കുക.• ഈ സമയം ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. • മാരിനേറ്റ്  ചെയ്ത മീൻ കുറേശ്ശേ എടുത്തു വാഴയിലയിൽ  വച്ച് മടക്കി 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. അടിപൊളി രുചിയിൽ മീൻ റെഡി.