ഗ്യാസ് സിലിണ്ടർ ചോർന്നോ?; പേടിക്കേണ്ട, ഉടനെ ചെയ്യേണ്ട കാര്യങ്ങൾ അറിയാം

  1. Home
  2. Lifestyle

ഗ്യാസ് സിലിണ്ടർ ചോർന്നോ?; പേടിക്കേണ്ട, ഉടനെ ചെയ്യേണ്ട കാര്യങ്ങൾ അറിയാം

gas cylinder


ഇന്ന് ഭൂരിഭാഗം വീടുകളിലും പാചകവാതക സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. സൗകര്യക്കൂടുതൽ തന്നെയാണ് എല്ലാ വീടുകളുടെയും അടുക്കളയിലേക്ക് ഗ്യാസ് സിലിണ്ടറുകളെ എത്തിച്ചത്. എന്നാൽ ഇത് ചോർന്നാൽ എന്ത് ചെയ്യണമെന്ന് മാത്രം ഇന്നും ആർക്കും അറിയില്ല.

ഗ്യാസ് ചോർന്നാൽ തീപിടിക്കുമെന്നും അത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് എല്ലാവർക്കും അറിയാമെങ്കിലും അത് ചോരുന്നുണ്ടെന്നറിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്ന് ഇന്നും നമ്മളിൽ പലർക്കുമറിയില്ല.

സിലിണ്ടറിൽ ലായിനി രൂപത്തിലാണ് ഗ്യാസ് നിറച്ചിട്ടുളളത്. ഇത് ചോർന്നുകഴിഞ്ഞാൽ അമിതമായ ഗന്ധം പുറത്തുവരും. അപ്പോൾ തന്നെ ഗ്യാസ് ചോരുന്നുണ്ടെന്ന് നാം മനസിലാക്കണം. ഉടനെ റെഗുലേറ്റർ ഓഫ് ചെയ്യുക. തുടർന്ന് വെന്റലേറ്ററുകളും വാതിലുകളും തുറന്നിടണം. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളെല്ലാം ഓഫ് ചെയ്യണം. സ്വിച്ചുകൾ ഇടാതിരിക്കാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ചെറിയ രീതിയിൽ തീ വന്നാലും ഗ്യാസ് ചോരുന്നത് കാരണം പൊട്ടിത്തെറിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

അതിനാൽ ഓക്‌സിജന്റെ സാന്നിദ്ധ്യം ഒഴിവാക്കാൻ നനഞ്ഞ തുണിയോ, ചാക്കോ ഇട്ട് കുറ്റി ആദ്യം തണുപ്പിക്കണം. അതിന് ശേഷം പുറത്തെടുത്ത് വെയ്‌ക്കണം. പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ചോർച്ചയുള്ള ഗ്യാസ് സിലിണ്ടർ ഒരിക്കലും വലിച്ചിഴച്ച് കൊണ്ടുപോകരുത്. ഇത് അപകടസാധ്യത വർദ്ധിപ്പിക്കും. സിലിണ്ടർ എടുത്ത് ഉയർത്തിക്കൊണ്ട് പോകണം.