ആഘോഷങ്ങളിൽ മധുരം നല്ലതല്ലേ ? വായിലിട്ടാൽ അലിഞ്ഞ് പോകും ലഡ്ഡു തയ്യാറാക്കിയാലോ ?

  1. Home
  2. Lifestyle

ആഘോഷങ്ങളിൽ മധുരം നല്ലതല്ലേ ? വായിലിട്ടാൽ അലിഞ്ഞ് പോകും ലഡ്ഡു തയ്യാറാക്കിയാലോ ?

LADOO


മധുരമില്ലാതെ എന്ത് ദീപാവലി അല്ലേ. ഈ ദീപാവലി കൂടുതൽ ആഘോഷമാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ ബേസൻ ലഡ്ഡു. 

വേണ്ട ചേരുവകൾ 

1.നെയ്യ്                                                1/2 കപ്പ്
2. മഞ്ഞൾ പൊടി                           1/4 ടീസ്പൂൺ
3. കടല പൊടി                                 1 കപ്പ്
4. പഞ്ചസാര പൊടിച്ചത്                1 കപ്പ്
5. ഏലയ്ക്കാപ്പൊടി                        1/2 ടീസ്പൂൺ
6. വെള്ളം                                         2 ടേബിൾ സ്പൂൺ
7. കശുവണ്ടി നുറുക്കിയത്          2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം

ഒരു കട്ടിയുള്ള പാനിൽ അരകപ്പ് നെയ്യൊഴിച്ച് മഞ്ഞൾ പൊടി ചേർത്തിളക്കി ചെറിയ ചൂടിൽ ഫ്ലെയിം ഓൺചെയ്തു അതിലേയ്ക്ക് കടലമാവ് ചേർത്തിളക്കി നല്ല ലൂസായി വരുമ്പോൾ വെള്ളം ചേർക്കുക. ഇപ്പോൾ മാവ് ഒന്ന് കട്ടിയാകും. വീണ്ടും ഇളക്കുമ്പോൾ മാവ് ലൂസാകും അങ്ങനെ കടലമാവിൻ്റെ ഗോൾഡൻ നിറമാകുമ്പോൾ തീ ഓഫ് ചെയ്തു തണുക്കാൻ മാറ്റിവയ്ക്കുക. തണുത്ത ശേഷം പഞ്ചസാരപൊടിച്ചതും ഏലയ്ക്ക പൊടിച്ചതുംചേർത്ത് നന്നായി കുഴച്ച് എടുക്കുക. ഇതിലേയ്ക്ക് കശുവണ്ടി നുറുക്കിയത് ചേർത്ത് ലഡ്ഡു ഉരുട്ടി എടുക്കുക.