അപകടം ഒഴിവാക്കി ആരോഗ്യം സംരക്ഷിക്കാം; പ്രഷർ കുക്കറിൽ ഈ ഭക്ഷണങ്ങൾ പാകം ചെയ്യരുത്

  1. Home
  2. Lifestyle

അപകടം ഒഴിവാക്കി ആരോഗ്യം സംരക്ഷിക്കാം; പ്രഷർ കുക്കറിൽ ഈ ഭക്ഷണങ്ങൾ പാകം ചെയ്യരുത്

Cooker


ചോറും പച്ചക്കറികളുമൊക്കെ പ്രഷർ കുക്കറിൽ പാകം ചെയ്യുന്നത് എളുപ്പമാണ്. ധാരാളം സമയം നമുക്ക് ഇതിലൂടെ ലഭിക്കാനാവും. എന്നാൽ, എല്ലാ സാധനങ്ങളും പ്രഷർ കുക്കറിൽ പാകം ചെയ്യരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കുക്കറിൽ ഒരിക്കലും പാകം ചെയ്യാൻ പാടില്ലാത്ത ചില ഭക്ഷണ സാധനങ്ങൾ ഇവയൊക്കെയാണ്. 
1) എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ
ഉയർന്ന മർദ്ദം, ചൂടുള്ള എണ്ണ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഉള്ളതിനാൽ ഭക്ഷണങ്ങൾ ഡീപ്പ് ഫ്രൈ ചെയ്യാൻ ഒരിക്കലും പ്രഷർ കുക്കർ ഉപയോഗിക്കരുത്. ഡീപ്പ്-ഫ്രൈയിംഗിന് താപനില നിയന്ത്രണം ആവശ്യമാണ്. എന്നാൽ പ്രഷർ കുക്കറുകൾ ഈ ആവശ്യത്തിനായി രൂപകൽപ്പന ചെയ്തവയല്ല. പ്രഷർ കുക്കറിൽ ഡീപ് ഫ്രൈ ചെയ്യുന്നത് എണ്ണ തെറിക്കുന്നതിനോ,അമിതമായി ചൂടാകുന്നതിനോ കാരണമാകും. ഇതുവഴി പൊള്ളലേൽക്കാനും തീപിടിത്തത്തിനും വരെ സാധ്യതയുണ്ട്.
2) വേഗം പാകമാകുന്ന പച്ചക്കറികൾ 
ചില പച്ചക്കറികൾ പെട്ടെന്ന് തന്നെ വെന്തുകിട്ടും. കടല പോലെയുള്ള വളരെ മൃദുവും വേഗത്തിൽ വേവുന്നതുമായ പച്ചക്കറികൾ പ്രഷർ കുക്കറിൽ പാകം ചെയ്യുന്നത് അമിതമായി വേവുന്നതിനും അവയുടെ ഊർജ്ജവും പോഷകങ്ങളും നഷ്ടപ്പെടുന്നതിനും കാരണമാകും. ഇത്തരം പച്ചക്കറികൾ ആവിയിൽ വേവിക്കുകയോ, വറുക്കുകയോ പോലുള്ള വേഗതയേറിയ രീതികൾ ഉപയോഗിച്ച് പാകം ചെയ്യുന്നതാണ് നല്ലത്. ആ ഭക്ഷണങ്ങളിലെ പോഷകങ്ങൾ, സ്വാഭാവിക സുഗന്ധങ്ങൾ എന്നിവ നിലനിർത്താനും ഇത്‌ സഹായിക്കും. ഇലക്കറികളും കുക്കറിൽ പാകം ചെയ്യാത്തതാണ് നല്ലത്. 
3) പാലുൽപ്പന്നങ്ങൾ
ഉയർന്ന മർദ്ദത്തിലും താപനിലയിലും പാകം ചെയ്താൽ പാൽ, ക്രീം തുടങ്ങിയ പാലുല്പന്നങ്ങളുടെ രുചിയിൽ വ്യത്യാസം വരുത്തും. എന്നാൽ പ്രഷർ കുക്കറിലെ പാചക പ്രക്രിയ പൂർത്തിയായ ശേഷം പാലുൽപ്പന്നങ്ങൾ ചേർക്കുന്നത് നല്ലതാണ്.
4) മുട്ട 
പ്രഷർ കുക്കറിനുള്ളിൽ തോടോട് കൂടി മുട്ട പാകം ചെയ്യുന്നത് അപകടമാണ്. മുട്ടകൾക്കുള്ളിൽ കുടുങ്ങിയ നീരാവി അവ പൊട്ടിത്തെറിക്കാൻ ഇടയാക്കും. ഇത് പൊള്ളലേൽക്കുന്നതിനും കാരണമാകും.