ഇടയ്ക്കിടെ വെള്ളം കുടിക്കാൻ തോന്നാറുണ്ടോ ? അതിന് പിന്നിൽ ചില കാരണങ്ങളും ഉണ്ടാവും

  1. Home
  2. Lifestyle

ഇടയ്ക്കിടെ വെള്ളം കുടിക്കാൻ തോന്നാറുണ്ടോ ? അതിന് പിന്നിൽ ചില കാരണങ്ങളും ഉണ്ടാവും

Drink water


ഇടയ്ക്കിടെ വെള്ളം കുടിക്കുക എന്നത് ചിലരുടെ ശീലമാകും. എന്നാൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടാവാം. അവ എന്തൊക്കെയെന്ന് നോക്കാം. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ശരീരത്തിലെ നിർജ്ജലീകരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുംരക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയർന്നതായിരിക്കുമ്പോൾ അധിക ഗ്ലൂക്കോസ് പുറന്തള്ളാൻ കൂടുതല്‍ മൂത്രം ഉല്‍പ്പാദിപ്പിക്കുന്നതിന് ശരീരം നിങ്ങളുടെ വൃക്കകളില്‍ സമ്മർദ്ദം ചെലുത്തുന്നു.

ഇത് മൂലം ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ ഉണ്ടാകും. അതിനോടൊപ്പം തന്നെ ദാഹവും ഉണ്ടാകും. നിങ്ങള്‍ക്ക് അമിതമായ ദാഹം, എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നല്‍, ഭാരക്കുറവ് എന്നിവ ഉണ്ടാകുന്നുണ്ടെങ്കില്‍ പ്രമേഹം ഉണ്ടെന്നാണ് കരുതേണ്ടത്. ഇത്തരത്തില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ മെഡിക്കല്‍ നിർദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

 നിങ്ങള്‍ക്ക് സമ്മർദ്ദം ഉണ്ടെങ്കില്‍ ഇടയ്ക്കിടെ വെള്ളം കുടിക്കാൻ തോന്നും.  ഇത് ശരീരം സമ്മർദ്ദത്തത്തെ പുറം തള്ളാനുള്ള വഴികളുടെ ഭാഗമായി തോന്നിക്കുന്നതാണ്. ദാഹത്തോടൊപ്പം ഭക്ഷണം കഴിക്കാൻ തോന്നുക, ക്ഷീണം തോന്നുക എന്നിവയും ഉണ്ടാകും. സ്ഥിരമായി പുകവലിക്കുന്നവർ, മദ്യപിക്കുന്നവർ തുടങ്ങിയവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.

വരള്‍ച്ച ഉമിനീരിന്റെ അളവ് കുറയ്ക്കുകയും എപ്പോഴും ദാഹം തോന്നിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലുണ്ടാകുന്ന ഈസ്ട്രജന്റെയും, പ്രൊജസ്ട്രോണിന്റെയും മാറ്റങ്ങള്‍ ദാഹം തോന്നിപ്പിക്കുവാൻ കാരണമാകും. പി എം എസ് ഉണ്ടങ്കില്‍ അമിതമായ ദാഹം തോന്നും. വയറിൽ ​ഗ്യാസ് ഉണ്ടെങ്കിൽ നിങ്ങൾക്ക് അമിത ദാഹം തോന്നും. ​ഗ്യാസ് പുറംതള്ളാനുള്ള വഴിയായി ശരീരം വെള്ളം കുടിക്കനുള്ള തോന്നൽ ഉണ്ടാക്കും.