മ​റ​വി​യു​ണ്ടോ..? ശ്ര​ദ്ധി​ക്ക​ണം ഈ കാര്യങ്ങൾ

  1. Home
  2. Lifestyle

മ​റ​വി​യു​ണ്ടോ..? ശ്ര​ദ്ധി​ക്ക​ണം ഈ കാര്യങ്ങൾ

brain-freeze


മ​സ്തി​ഷ്ക്ക​ത്തി​ന്‍റെ സ​വി​ശേ​ഷ​ധ​ർമ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തു വ​ഴി ഗു​രു​ത​ര​മാ​യ മ​റ​വി​യു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് മേ​ധാ​ക്ഷ​യം അ​ഥ​വാ ഡി​മെ​ൻ‌​ഷ്യ എന്നു വൈദ്യശാസ്ത്രം പറയുന്നത്. വാ​ർ​ധ​ക്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കാ​വു​ന്ന സ്വാ​ഭാ​വി​ക ഓ​ർമ​ക്കു​റ​വി​ൽനി​ന്നു ഡിമെൻഷ്യ വ്യ​ത്യ​സ്ത​മാ​ണ്. ത​ല​ച്ചോ​റി​ന് ഏ​ൽ​ക്കു​ന്ന ആ​ഘാ​ത​ത്താ​ലും മ​റ്റും പെ​ട്ടെ​ന്ന് ഈ ​അ​വ​സ്ഥ സം​ഭ​വി​ച്ചേ​ക്കാം. മ​റ്റ് ചി​ല​പ്പോ​ൾ ദീ​ർ​ഘ​കാ​ല ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ൾ, ത​ക​രാ​റു​ക​ൾ എ​ന്നി​വ നി​മി​ത്തവും ഡിമെൻഷ്യയിലെത്തിച്ചേരാം. പ്രായമുള്ളവരിലാണ് അധികമായി ഡിമെൻഷ്യ കണ്ടുവരുന്നത്. 

ചില കാരണങ്ങൾ-

ആ​ദ്യ​കാ​ല ജീ​വി​ത​ത്തി​ലെ താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സം ആ​ൽ​സ് ഹൈ​മേ​ഴ്സ്  വ​രാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​പ​ക​ട ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്. അമിതവണ്ണം കാരണമാകാം. പ്ര​ത്യേ​കി​ച്ച് മ​ധ്യ​വ​യ​സി​ലു​ള്ള പൊ​ണ്ണ​ത്ത​ടി ഡി​മെ​ൻ​ഷ്യ സാ​ധ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. വി​ഷാ​ദം -വി​ഷാ​ദ​രോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തും ചി​കി​ത്സി​ക്കു​ന്ന​തും പ്ര​ധാ​ന​മാ​ണ്. കാ​ര​ണം അ​ത്  ആ​ൽ​സ്ഹൈ​മേ​ഴ്സ് വ​രാ​നും അ​തി​ന്‍റെ തീ​വ്ര​ത കൂ​ടാ​നും കാ​ര​ണ​മാ​കു​ന്നു.

ശ്ര​വ​ണ വൈ​ക​ല്യം - കേ​ൾ​വി​ക്കു​റ​വു​ള്ള ആ​ളു​ക​ൾ​ക്ക് ഡി​മെ​ൻ​ഷ്യ​സാ​ധ്യ​ത ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്നു. ശ്ര​വ​ണ​സ​ഹാ​യി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​താ​യി കാ​ണു​ന്നു.

ചെ​റു​പ്പ​ക്കാ​രി​ലും  സാ​ധ​ര​ണ​യാ​യി പ്രാ​യ​മേ​റി​യ​വ​രി​ലാ​ണ് മ​റ​വി​രോ​ഗം കാ​ണു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ൾ ചെ​റു​പ്പ​ക്കാ​രി​ലും കൂ​ടു​ത​ലാ​യി മ​റ​വി​രോ​ഗം പ​റ​യ​പ്പെ​ടു​ന്നു. അ​മി​ത​മാ​യ ജോ​ലി​ഭാ​രം, അ​മി​ത​മാ​യ മാ​ന​സി​ക സ​മ്മ​ർ​ദം എ​ന്നി​വ​യാ​ണ് ഇ​ത്ത​ര​ക്കാ​രി​ൽ പ​ല​രു​ടെ​യും ഓ​ർ​മ​ക്കു​റ​വി​നു കാ​ര​ണം. വ​ള​രെ അ​പൂ​ർ​വ​മാ​യി പാ​ര​മ്പ​ര്യ​മാ​യ ആ​ൽ​സ് ഹൈ​മേ​ഴ്സ് ചെ​റു​പ്പ​ക്കാ​രി​ൽ കാ​ണ​പ്പെ​ടാറുണ്ട്.

65 നു ​മേ​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ ചെ​റി​യ മ​റ​വി​ക​ൾ സ്വാ​ഭാ​വി​ക​മാ​ണ്. പ​ല​ർ​ക്കും കു​റ​ച്ചു നേ​രം ആ​ലോ​ചി​ച്ചാ​ലോ അ​ല്ലെ​ങ്കി​ൽ ചെ​റി​യ സൂ​ച​ന​ക​ൾ കൊ​ടു​ത്താ​ലോ ഒ​ക്കെ മ​റ​ന്ന കാ​ര്യ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ആ​ൽ​സ് ഹൈ​മേ​ഴ്സ് തു​ട​ക്ക​മാ​ണേ​ൽ എ​ത്ര ശ്ര​മി​ച്ചാ​ലും അ​ത് ഓ​ർ​ത്തെ​ടു​ക്കാ​ൻ പ​റ്റി​യെ​ന്നു വ​രി​ല്ല.  വയോധികർ സാ​ധ​ന​ങ്ങ​ൾ എ​വി​ടെ വ​ച്ചെ​ന്ന് മ​റ​ന്നു പോ​കു​ന്ന​ത് സ്വാ​ഭാ​വി​കം. എ​ന്നാ​ൽ, ആ​ൽ​സ് ഹൈ​മേ​ഴ്സ് ബാ​ധി​ത​ർ ഇ​ത്ത​ര​ത്തി​ൽ മ​റ​ന്നു പോ​കു​ന്നു എ​ന്നു മാ​ത്ര​മ​ല്ല അ​ത് വ​യ്ക്കു​ന്ന​ത് ന​മ്മ​ൾ സാ​ധാ​ര​ണ​യാ​യി അ​ത്ത​രം സാ​ധ​ന​ങ്ങ​ൾ വ​യ്ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും. പ്രാ​യ​മു​ള്ള​വ​ർ അ​വ​ർ മു​മ്പ് ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ചി​ല ഭാഗങ്ങൾ മറന്നുപോകാം. അതേസമയം, ആ​ൽ​സ് ഹൈ​മേ​ഴ്സ് രോ​ഗി അങ്ങനെയൊരു സംഭാഷണം നടന്നതുപോലും മറക്കും.