കേൾക്കുന്നുണ്ടോ ? ഈ ശീലങ്ങൾ പ്രായം കൂടുന്നതിന് മുൻപേ നിങ്ങളുടെ കേൾവി ശക്തി കുറക്കും

പ്രായം കൂടുന്നതിനനുസരിച്ച് മിക്കവരിലും കേള്‍വിക്കുറവ് സംഭവിക്കുന്ന ഒരു പ്രശ്‌നമായി കണക്കാക്കപ്പെടുന്നു, എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പ്രശ്‌നം ചെറുപ്പക്കാരിലും കണ്ട് വരുന്നു. മോശം ജീവിതശൈലികളാണ് ഇതിന് പ്രധാന കാരണം
ജീവിതശൈലി ശീലങ്ങള്‍ നിങ്ങളുടെ കേള്‍വിശക്തിയെ ബാധിക്കുകയും ചെവികള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു. നാം അറിഞ്ഞോ അറിയാതെയോ ദിവസവും ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ കേള്‍വിശക്തിയെ പ്രതികൂലമായി ബാധിക്കും. കേള്‍വിശക്തി കുറയ്ക്കുന്ന ചില ശീലങ്ങൾ.
ഹെഡ്ഫോണ്‍ ഉപയോഗം
ഹെഡ്‌ഫോണുകളിലൂടെയോ ഇയര്‍ബഡുകളിലൂടെയോ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍വി നശിക്കാന്‍ കാരണമാകും. സ്ഥിരമായുള്ള ഹെഡ് ഫോൺ ഉപയോഗം കുറക്കുക. എന്നിരുന്നാലും, എല്ലാ പ്രശ്നങ്ങളും ഹെഡ്‌ഫോണുകള്‍ ഉണ്ടാക്കുന്നതല്ല. വലിയ ശബ്ദത്തിന് സാധ്യതയുള്ള ചില വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ചെവികള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പ്രൊഫഷണല്‍ സംഗീതജ്ഞര്‍ സംഗീതത്തിന്റെ വോളിയം കുറയ്ക്കാന്‍ ഒരു ഷോയുടെ സമയത്ത് ചെവി സംരക്ഷണം ഉപയോഗിക്കുന്നു. ചെവി സംരക്ഷണം ആവശ്യമുള്ള മറ്റ് ചില മേഘലകളാണ് മിലിട്ടറി, ഖനനം, നിര്‍മ്മാണം, ഗതാഗതം, മരപ്പണി, പ്ലംബിംഗ് തുടങ്ങിയവ.
വ്യായാമത്തിന്റെ അഭാവം
പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകള്‍ക്ക് ആളുകളെ അപകടത്തിലാക്കുന്ന, പൊണ്ണത്തടി ഈ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പൊതുജനാരോഗ്യ പ്രശ്‌നമാണ്. ഈ രണ്ട് പ്രശ്നങ്ങളും രക്തചംക്രമണവ്യൂഹത്തെയും രക്തപ്രവാഹത്തെയും ബാധിക്കുന്നു, ഇത് നിങ്ങളുടെ കേള്‍വിയെ തകരാറിലാക്കും. നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുക, വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക.
പുകവലി
കേള്‍ക്കാനുള്ള കഴിവ് ഉള്‍പ്പെടെ പുകവലി നിങ്ങളുടെ ആരോഗ്യത്തെ പല തരത്തില്‍ ബാധിക്കുന്നു. അമേരിക്കന്‍ ലംഗ് അസോസിയേഷന്‍ പറയുന്നതനുസരിച്ച്, കത്തുന്ന ഒരു സിഗരറ്റ് നിങ്ങളെ 7,000-ത്തിലധികം രാസവസ്തുക്കള്‍ക്ക് ഇരയാക്കുന്നു എന്നാണ്. അവയില്‍ ചിലത് ചെവിയുടെ ചെറിയ സംവിധാനങ്ങളെയോ ശബ്ദത്തെ വ്യാഖ്യാനിക്കുന്ന ഞരമ്ബുകളെയോ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്.
അമിതമായ മദ്യപാനം
അമിതമായ മദ്യപാനം നിങ്ങളുടെ തലച്ചോറിന്റെ ശബ്ദങ്ങളെ വ്യാഖ്യാനിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നു. നിങ്ങള്‍ അമിതമായി മദ്യപിക്കുന്ന ആളാണെങ്കില്‍ അല്ലെങ്കില്‍ ദിവസവും മൂന്നോ നാലോ ഗ്ലാസ് കുടിക്കുകയാണെങ്കില്‍, മദ്യം നിങ്ങളുടെ തലച്ചോറിനെ ബാധിക്കും. കാലക്രമേണ, തലച്ചോറിലെ മാറ്റങ്ങള്‍ അകത്തെ ചെവിക്കും കേടുവരുത്തും.
ചെവി നനവോടെ വയ്ക്കരുത്
നിങ്ങളുടെ ചെവി നനഞ്ഞാല്‍ അത് ഫംഗസ് അണുബാധയ്ക്ക് കാരണമാകും. നീന്തുന്നവരില്‍ ഈ പ്രശ്നം കാണുമെങ്കിലും സാധാരണക്കാരും കുളിക്കുമ്പോൾ ഈ തെറ്റ് ആവര്‍ത്തിക്കുന്നു. ഇക്കാരണത്താല്‍, ചെവിയില്‍ അണുബാധ പടരുകയും പിന്നീട് മരുന്നുകളിലൂടെ മാറ്റേണ്ടതായും വരുന്നു. ഇത് കേൾവി ശക്തിയെ ബാധിക്കും