വീട്ടിലെ ​​ഗ്യാസ് ലാഭിക്കണോ ? ഇതാ ചിലപൊടികൈകൾ

  1. Home
  2. Lifestyle

വീട്ടിലെ ​​ഗ്യാസ് ലാഭിക്കണോ ? ഇതാ ചിലപൊടികൈകൾ

gas cylinder


 

 ഗ്യാസിന്റെ ഉപയോഗം ഇനി അല്‍പം കൂടി കരുതലോടെയാവാം. ഒരു മാസം വരെ നില്‍ക്കുന്ന ഗ്യാസ് ചില കാര്യങ്ങൾ നോക്കിയാൽ കുറച്ച് അധിക നാളുകൾ ഉപയോ​ഗിക്കാം. അതിന് നിങ്ങളെ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. നിങ്ങള്‍ ഒരു പാത്രം സ്റ്റൗവ്വില്‍ വെക്കുകയാണെങ്കില്‍ എപ്പോഴും അത് കൃത്യമായി വെക്കുന്നതിന് ശ്രദ്ധിക്കണം. അതിനായി മുഴുവന്‍ നാളവും മൂടുന്ന തരത്തില്‍ വേണം പാത്രം വക്കേണ്ടത്. നിങ്ങള്‍ തീ കത്തുന്ന തരത്തിലേക്ക് മുഴുവന്‍ പാത്രവും വെക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ പാചകത്തേയും ഗ്യാസിന്റെ ഉപയോഗത്തേയും എല്ലാം മോശമായി ബാധിക്കുന്നു. പലപ്പോഴും ചെറിയ പാത്രമാണ് വെക്കുന്നതെങ്കില്‍ പോലും അതിനനുസരിച്ച്‌ ഫ്‌ളെയിം വെക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും വേഗത്തില്‍ തിളപ്പിക്കാം എന്ന് വിചാരിച്ച്‌ വേഗത്തില്‍ തീ കൂട്ടി വെക്കരുത്. അത് ഗ്യാസ് വേഗം തീരുന്നതിന് കാരണമാകും. 

തീയുടെ നിറം

നിങ്ങളുടെ ബര്‍ണര്‍ കത്തുന്നത് നീല നിറത്തിലല്ല എന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഗ്യാസ് ഉപയോഗമില്ലാതെ പാഴായി പോവുന്നു എന്നതാണ്. തീയുടെ നിറം ചുവപ്പ്, ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞ നിറങ്ങളാണെങ്കില്‍, ഒന്നോ രണ്ടോ ദിവസം ബര്‍ണര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വൃത്തിയാക്കണം. എന്നിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ബര്‍ണര്‍ മാറ്റുന്നതാണ് നല്ലത്. അതോടൊപ്പം തന്നെ നിങ്ങളുടെ സിലിണ്ടറിന്റെ പൈപ്പും പഴയതാണെങ്കില്‍ മാറ്റണം. എല്ലാ മാസവും ഇതിന് വേണ്ടി പണം പാഴാക്കേണ്ടതില്ല. വാങ്ങുമ്പോൾ ​ഗുണം നോക്കി വാങ്ങുക. 

പച്ചക്കറികളും മാംസവും  ചെറിയ കഷ്ണങ്ങളാക്കി  വേവിക്കുക

കാര്യക്ഷമമായ പാചകമാണ് ആവശ്യമുള്ളത്. നിങ്ങളുടെ പാചക രീതികള്‍ അല്‍പം മാറ്റി പാകം ചെയ്യുന്നത് നല്ലതാണ്. കാരണം എളുപ്പത്തില്‍ വേവുന്ന തരത്തില്‍ വേണം ഇവ പാചകം ചെയ്യുന്നതിന്. അതിനായി പച്ചക്കറികളും മാംസവും എല്ലാം ചെറിയ കഷ്ണങ്ങളായി മാത്രം വേവിക്കാന്‍ ശ്രദ്ധിക്കുക. അത് രുചിയും വര്‍ദ്ധിപ്പിക്കും. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ പണം സേവ് ചെയ്യുന്നതിനും ഗ്യാസ് കൂടുതല്‍ കാലം നിലനില്‍ക്കുന്നതിനും സാധിക്കുന്നു.

അടപ്പ് ഉപയോഗിക്കുക

അടച്ച് വച്ച് സാധനങ്ങൾ വേവിക്കുക. ഇത് ഭക്ഷണം വളരെ പെട്ടെന്ന് തന്നെ വേവുന്നതിനും ഗ്യാസും പണവും ലാഭിക്കുന്നതിനും സഹായിക്കും
 പാത്രം വെച്ച്‌ അടക്കുന്നതിലൂടെ അത് പലപ്പോഴും ചൂടും നീരാവിയും പാത്രത്തിനുള്ളില്‍ തന്നെ തങ്ങി നില്‍ക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തീയ്യില്‍ നിന്ന് മാത്രമല്ല അടപ്പില്‍ നിന്നുള്ള നീരാവിയില്‍ നിന്നും ഭക്ഷണം പെട്ടെന്ന് പാകമാവുന്നു.

ഭക്ഷണത്തിന്റെ അളവ്

നിങ്ങള്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും കൂടുതല്‍ പാകം ചെയ്യുന്നതിന് കൂടുതല്‍ സമയവും ഗ്യാസും ചിലവാകും. എന്നാല്‍ മുകളില്‍ പറഞ്ഞതു പോലെ കാര്യങ്ങള്‍ നോക്കി ആവശ്യത്തിന് അളവിന് പാകം ചെയ്യുകയാണെങ്കില്‍ ഒരു കാരണവശാലും ഗ്യാസ് അധികമായി ചിലവാകുകയു ഇല്ല. എന്ന് മാത്രമല്ല പണം ലാഭിക്കുകയും ചെയ്യാവുന്നതാണ്. രണ്ട് മൂന്ന് ദിവസത്തിലൊരിക്കല്‍ എങ്കിലും ഗ്രേവി തയ്യാറാക്കാന് ശ്രമിക്കാം. കൂടാതെ ആരോഗ്യകരമായ പച്ചക്കറികളും ഉപയോഗിക്കാം. ഇതെല്ലാം പണവും സമയവും ലാഭിക്കും എന്നതില്‍ സംശയം വേണ്ട.