ഗർഭച്ഛിദ്രവും പുതിയകാല ബന്ധങ്ങളും; ഡോക്ടർ തുറന്നു പറയുന്നു

  1. Home
  2. Lifestyle

ഗർഭച്ഛിദ്രവും പുതിയകാല ബന്ധങ്ങളും; ഡോക്ടർ തുറന്നു പറയുന്നു

abortion


ഗർഭച്ഛിദ്രത്തിലെ സുരക്ഷിത മാർഗ്ഗങ്ങളും ആപകട സാധ്യതയും എന്ന വിഷയത്തെപ്പറ്റി സംസാരിക്കുകയാണ് പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോക്ടർ ആർ അനുപമ. ഒരു യൂടൂബ് ചാനലിനു കൊടുത്ത അഭിമുഖത്തിലാണ് ഡോക്ടർ അനുഭവങ്ങൾ പങ്കുവച്ചത്. ഗർഭച്ഛിദ്രത്തിലെ അപകട സാധ്യതയും സുരക്ഷിത മാർഗ്ഗങ്ങളെ പറ്റിയും സംസാരിക്കുന്ന ഡോക്ടർ പുതിയകാലത്തെ ബന്ധങ്ങളെപ്പറ്റിയും അറിവുകൾ പങ്കുവയ്ക്കുന്നുണ്ട്

'ഞാനൊക്കെ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് മാരീഡ് അല്ലാത്ത ഒരാൾ അബോർഷൻ ചെയ്യാൻ വരിക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. ഒരു നാലഞ്ച് വർഷമായിട്ട് ലിവിങ് ടുഗതർ കപ്പിൾസ് വരാറുണ്ട്. ആദ്യമൊക്കെ അംഗീകരിക്കാൻ  പ്രയാസമായിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയല്ല ഇപ്പോൾ അത് വളരെ സാധാരണമായ ഒന്നാണ്. പലപ്പോഴും ചോദിക്കാറു പോലുമില്ല മാരീഡ് ആണോന്ന്. ആ ചോദ്യത്തിന് പ്രസക്തി ഇല്ലാത്ത ഒരു കാലഘട്ടമാണ് ഇത്.

ഇന്ത്യയുടെ പുതിയ അബോർഷൻ ലോ അനുസരിച്ച് ആറുമാസം വരെ അബോർഷൻ ചെയ്തു കൊടുക്കണം എന്നാണ്. മാത്രമല്ല സ്ത്രീകളുടെ മാത്രം സമ്മതം മതി ഈ കാര്യത്തിന്. ഭർത്താവിൻറെയോ പാട്‌നറുടേയോ സമ്മതത്തിന്റെ ആവശ്യമില്ല. ഒരു സ്ത്രീ വന്ന് എനിക്ക് അബോഷൻ ചെയ്തു തരണമെന്ന് പറഞ്ഞു കഴിഞ്ഞാൽ ചെയ്തുകൊടുക്കാൻ ഗൈനക്കോളജിസ്റ്റുകൾ ബാധ്യസ്ഥരാണ്. 

പ്രശ്‌നമുള്ള ഒറ്റ കാര്യം വയസ്സാണ്  പോക്‌സോ നിയമം ഉള്ളതുകൊണ്ട് 'ഏജ് ഓഫ് ദ ലേഡി' വളരെ പ്രധാന്യം ഉണ്ട്. പലപ്പോഴും പക്ഷേ ഇങ്ങനെ വരുമ്പോൾ ഉള്ള സാമൂഹിക വശം ഇവർക്കൊരു സപ്പോർട്ട് ഇല്ല എന്നതാണ്. ഈ രണ്ടുപേർ മാത്രമേ ഉണ്ടാവുള്ളൂ അത് ചില സമയങ്ങളിൽ ബുദ്ധിമുട്ടാണ്. ഈ പെൺകുട്ടിക്ക് എന്തെങ്കിലും ബ്ലീഡിങ് മറ്റ് പ്രശ്‌നങ്ങളോ വന്നു കഴിഞ്ഞാൽ ഈ കൂടെ വന്ന പാർട്ണർ മാത്രമേ ഇതിൽ ഉണ്ടാവുകയുള്ളൂ.' ഡോക്ടർ പറയുന്നു.

അതേസമയം ലിവിങ് ആണെന്നും നിർബന്ധമില്ലെന്ന് ഡോക്ടർ പറയുന്നു.
'കോളേജിൽ പഠിക്കുന്ന കുട്ടികളാണെങ്കിലും അവർ തന്നെ ഒറ്റയ്ക്ക് വരാറുണ്ട് 18-22 വയസ്സിന് ഇടയിലുള്ള കുട്ടികൾ വരാറുണ്ട്. അവർ വന്നിട്ട് പറയുന്നത് ഞാൻ ഒരാളും ആയിട്ട് റിലേഷൻഷിപ്പിലാണ്, കുട്ടി വേണ്ട അബോർഷൻ വേണം എന്നാണ്. മെഡിക്കൽ അബോർഷൻ ആണ് ഇപ്പൊ കോമൺ ആയിട്ടുള്ള കാര്യം 7 ആഴ്ച വരെ നമുക്ക് അബോർഷൻ ഉള്ള മരുന്നുകൾ കൊടുക്കാൻ പറ്റും. ഒരിക്കൽ ഒരു പ്രശ്‌നം വന്നത് ഒരു കുട്ടി ഹോസ്റ്റലിൽ കൂടെയുള്ള കുട്ടിയുമായാണ് വന്നത് കുട്ടിക്ക് മരുന്നുകൾ കൊടുത്തുവിട്ടു. പക്ഷേ അടുത്ത ദിവസം കോൾ വന്നു ഹോസ്പിറ്റലിൽ നിന്ന്  ബ്ലീഡിങ് ആയിട്ട് വന്നിട്ടുണ്ട് ഒറ്റക്കാണ് വന്നത്. 

അന്ന് വേണ്ട കാര്യങ്ങളൊക്കെ ചെയ്തുകൊടുത്തത് ഹോസ്പിറ്റലിൽ സ്റ്റാഫുകളാണ്. അതിനുശേഷം ഇപ്പൊ ഇങ്ങനെ വരുമ്പോൾ കൂടെ ഉള്ളവരോട് ഞാൻ പറയാറുണ്ട് ഒരൊറ്റ കാര്യമേ ഉള്ളു അവസാനം വരെ ഇതിൽ ഉണ്ടായിരിക്കണം എന്ന്. 

നമ്മൾ ചെയ്ത് കൊടുത്തില്ലെങ്കിൽ അവർ പുറത്ത് വേറെ ഏതെങ്കിലും രീതിയിൽ അത് ചെയ്യും അത് വലിയ അപകടങ്ങളിലേക്ക് പോകും.' ഡോക്ടർ വ്യക്തമാക്കുന്നു.