അയല പൊരിക്കണ്ട; ഇങ്ങനെയൊന്ന് കറിയാക്കി നോക്കു

  1. Home
  2. Lifestyle

അയല പൊരിക്കണ്ട; ഇങ്ങനെയൊന്ന് കറിയാക്കി നോക്കു

ayala curry


അയല പൊരിക്കുന്നതാണ് പലർക്കും ഇഷ്ടം. എന്നാൽ ഇങ്ങനെയൊന്ന് വച്ച് നേക്കു. ചോറ് കാലിയാകും. 

ആവശ്യമായ ചേരുവകൾ

അയല                        4 എണ്ണം രണ്ടു പീസാക്കി നുറുക്കിയത്
കുടംപുളി                 5 കഷ്ണം( പുളി അനുസരിച്ച്)
തേങ്ങ                         2 വലിയ പിടി
ഇഞ്ചി                          1 വലിയ കഷ്ണം
പച്ചമുളക്                   നാലെണ്ണം
ചെറിയ ഉള്ളി            അഞ്ചെണ്ണം
കറിവേപ്പില              ആവശ്യത്തിന്
ഉപ്പ്                                 ആവശ്യത്തിന്
വെളിച്ചെണ്ണ               2 ടേബിൾസ്പൂൺ
മഞ്ഞൾപൊടി           1/2 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി  1 ടേബിൾസ്പൂൺ
സാധാ മുളകുപൊടി  2 ടേബിൾസ്പൂൺ
വെള്ളം                          ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

കുടംപുളി നന്നായി കഴുകി അര ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുക.പച്ചമുളക്, ഇഞ്ചി, ചെറിയുള്ളി എന്നിവ നന്നായി ചതച്ചെടുക്കുക. തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ഒന്നിച്ച് ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് വെള്ളത്തിൽ ഇട്ട് വെച്ചിരിക്കുന്ന കുടംപുളി വെള്ളത്തോട് കൂടി ചേർക്കുക. ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ചേരുവകളും, കറിവേപ്പിലയും, തേങ്ങ അരപ്പും, 2ഗ്ലാസ് വെള്ളവും ചേർക്കുക ( കറി റെഡി ആകുമ്പോൾ കുറുകും അതിനനുസരിച്ച് വേണം വെള്ളം ചേർക്കാൻ ) കറിക്ക് ആവശ്യമായ ഉപ്പും ചേർത്ത് എല്ലാം കൂടി ഒന്ന് ഇളക്കി യോജിപ്പിച്ച് അടുപ്പ് കത്തിക്കുക. 

മീഡിയം തീയിൽ ഇട്ട് അരപ്പ് തിളച്ചു കുറച്ച് കുറുകി പച്ചമണം മാറുമ്പോൾ അതിലേക്ക് മീൻ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക.മീൻ കഷണങ്ങൾ ഇട്ട് ചട്ടി ഒന്നു നന്നായി ചുറ്റിച്ചതിനുശേഷം ചെറുതീയിൽ അടച്ചു വച്ച് വേവിക്കുക. ഏകദേശം പത്ത് മിനിറ്റ് കഴിയുമ്പോൾ കറി റെഡി ആകും. അപ്പോൾമൂടി തുറന്നു നോക്കുക. ചാർ എല്ലാം കുറുകി മുകളിൽ തേങ്ങയുടെ എണ്ണതെളിഞ്ഞു വന്നിട്ടുണ്ടാകും. ഇനി കറിയുടെ മുകളിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചവെളിച്ചെണ്ണ ഒഴിച്ച് നന്നായി ചട്ടി ഒന്ന് ചുറ്റിച്ചതിനുശേഷം തീ ഓഫ് ചെയ്യുക.