'കഞ്ഞി'യെന്ന് വിളിച്ച് കളിയാക്കണ്ട; കഞ്ഞി വെള്ളം സൂപ്പറാണ്; ശരീരഭാരം നിയന്ത്രിക്കും, പോഷക ആഗിരണം മെച്ചപ്പെടുത്തും

ചോറ് വാർത്ത് കഴിഞ്ഞാല്‍ അധികമാകുന്ന വെള്ളം മികച്ച ഊർജ്ജത്തിന്റെ ഉടവിടമാണ്. മാത്രമല്ല പ്രതിരോധ ശേഷി കൂട്ടാനും മെച്ചപ്പെട്ട ദഹനത്തിനും ചർമ സംരക്ഷണത്തിനും നല്ലതാണ്. കൂടാതെ കഞ്ഞിവെള്ളം പതിവായി കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. വെറും അന്നജം മാത്രമാണ് കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്നതെന്ന് കരുതരുത്. ഇതില്‍ അവശ്യ പേഷകങ്ങളായ വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫൈബർ, സിങ്ക്, മാംഗനീസ് എന്നിവയാല്‍ സമ്ബന്നമാണ്. കൂടാതെ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും ഉണ്ട്.
കഞ്ഞിവെള്ളത്തില്‍ കലോറി കുറവായിരിക്കും. ഇത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ശരാശരി 100 മില്ലിലിറ്റർ കഞ്ഞിവെള്ളത്തില്‍ 40-50 കലോറി അടങ്ങിയിട്ടുണ്ടാവും. കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന അന്നജം ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കുമെന്ന് മുൻ പഠനങ്ങള്‍ തെളിയിക്കുന്നു. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും പോഷകങ്ങളെ ശരീരത്തിന് മെച്ചപ്പെട്ട രീതിയില്‍ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം നിയന്ത്രിക്കേണ്ടതിന് ഉദര ആരോഗ്യം വളരെ പ്രധാനമാണ്. കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനനാളത്തിന് ഗുണകരമാണ്. കൂടാതെ കുടല് മൈക്രോബയോമിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യും.
ഭക്ഷണശേഷം ഒരു ഗ്ലാസ് കഞ്ഞിവെള്ളം കുടിക്കുന്നത് ദീർഘ നേരം വയറു നിറഞ്ഞ സംതൃപ്തി നല്കുന്നു. ഇത് ഇടയ്ക്ക് ഭക്ഷണ കഴിക്കുന്ന ശീലം നയിന്ത്രിക്കാൻ സഹായിക്കും.ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാന ഇലക്ട്രോലൈറ്റുകള്‍ കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ജലാംശം നിലനിർത്തുന്നതിനും വിശപ്പ് ഒഴിവാക്കാനും അതുപോലെ നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.