മഴക്കാലത്ത് വെള്ളം കുടി നിര്‍ത്തിയോ?; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

  1. Home
  2. Lifestyle

മഴക്കാലത്ത് വെള്ളം കുടി നിര്‍ത്തിയോ?; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

water


ചുമ, ജലദോഷം, വയറിളക്കം, ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ തുടങ്ങി നിരവധി രോഗങ്ങള്‍ മഴക്കാലത്ത് ശക്തിയാര്‍ജിക്കും.അതിനാല്‍ മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അതിൽ പ്രധാനമാണ് വെള്ളം കുടിക്കുന്നത്.

വേനല്‍ക്കാലത്ത് രണ്ടും മൂന്നും കുപ്പി വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ പലരും എന്നാല്‍ മഴക്കാലത്ത് വെള്ളത്തോട് നോ പറയുകയാണ് നമ്മളില്‍ പലരുടെയും പതിവ്. വെള്ളം കുടിക്കുന്നതില്‍ മഴക്കാലത്തും ശ്രദ്ധ വേണം. മഴക്കാലത്ത് ദാഹം തോന്നാത്തതാണ് പലരും വെള്ളം കുടിക്കാത്തതിന് പ്രധാന കാരണം. പക്ഷെ ഇത് ഗുരുതര പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക.

മറ്റു രോഗങ്ങളില്ലാത്തവര്‍ 68 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.  രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നതു ഏറെ നല്ലതാണ്. ആന്തരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജിതമാക്കാന്‍ ഇത് സഹായിക്കും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങള്‍ക്ക് ഗുണം ചെയ്യും. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കും.

മാലിന്യങ്ങളെ നീക്കം ചെയ്ത് ചര്‍മം സുന്ദരമാക്കും. വന്‍കുടലിലെ മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യാന്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതുകൊണ്ട് കഴിയും. ഇതുവഴി പോഷകങ്ങളും മറ്റും പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കഴിയും.

അതിരാവിലെയുള്ള വെള്ളം കുടി രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് കൂടുതല്‍ ഓക്‌സിജന്‍ ആഗിരണം ചെയ്യാന്‍ സഹായകരമാകും. ഇത് നിങ്ങളെ കൂടുതല്‍ ആക്ടീവാക്കും. പൂജ്യം കലോറിയാണ് വെള്ളത്തിലുള്ളത്. വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കും.