ഉപ്പിട്ട കഞ്ഞി വെള്ളം കുടിക്കുന്നവരാണ്?; എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോവരുത്

  1. Home
  2. Lifestyle

ഉപ്പിട്ട കഞ്ഞി വെള്ളം കുടിക്കുന്നവരാണ്?; എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോവരുത്

rice water


ചോറുണ്ടാക്കുമ്പോള്‍ ബാക്കി വരുന്ന കഞ്ഞിവെള്ളം പലരും കളയുകയാണ് പതിവ്. എന്നാല്‍ കഞ്ഞിവെള്ളത്തിനുള്ള അത്ഭുത ഗുണങ്ങള്‍ നിരവധിയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം.

പണ്ടു കാലത്ത് എനര്‍ജി ഡ്രിങ്കായിരുന്നു കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ ലേശം ഉപ്പു കൂടി ചേര്‍ത്തു കുടിയ്‌ക്കുന്നത് ഏറെ ഗുണകരവുമാണ്. വയറിളക്കവും, ഛര്‍ദ്ദിയും മൂലം ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഉത്തമമാണ്.

കഞ്ഞിവെള്ളത്തിൽ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകളുടെ പുനരുദ്ധാരണത്തിനും ശരീര കലകളുടെ ആരോഗ്യത്തിനും ഏറെ വേണ്ടതാണ്. മാത്രമല്ല ഇതില്‍ കാര്‍ബണേട്ടും നന്നായി അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ കഞ്ഞിവെള്ളം കുടിയ്‌ക്കുന്നത് ശാരീരികമായും ആരോഗ്യകാര്യത്തിനു ഏറെ ഗുണം ചെയ്യും എന്നറിയുക.

പനിയുണ്ടാവുമ്പോൾ വൈറല്‍ ഇന്‍ഫക്ഷന്‍ തടയാന്‍ കഞ്ഞിവെള്ളത്തിനു കഴിയും . ഈ സമയത്തെ ക്ഷീണം മാറാനും ഛര്‍ദി പോലുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോഴും വയറിളക്കത്തിനുമെല്ലാം ഉപയോഗിയ്‌ക്കുകയും ചെയ്യാവുന്ന ഒന്നാണിത്.

മലബന്ധം കൊണ്ട് പ്രയാസപ്പെടുന്നവർ കഞ്ഞി വെള്ളം കുടിച്ചാൽ മതി.കഞ്ഞി വെള്ളത്തിൽ ധാരാളം ഫൈബറു അന്നജവും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വയറിനുള്ളിലുലെ നല്ല ബാക്ടീരിയകൾ വളരാൻ കഞ്ഞി വെള്ളം സഹായിക്കുന്നു. ഇത് മലബന്ധത്തെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും. അത് കൊണ്ട് തന്നെ കഞ്ഞി വെള്ളം സ്ഥിരമായി കുടിക്കുന്നതും വളരെ നല്ലതാണ്.

വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്ക് ലേശം ഉപ്പിട്ട കഞ്ഞിവെള്ളംകുടിച്ചാൽ മതി. വളരെ പെട്ടെന്ന് തന്നെ മാറിക്കിട്ടും. മാത്രമല്ല ക്ഷീണമകറ്റാനും ഉപ്പിട്ട കഞ്ഞി വെള്ളം കുടിച്ചാൽ മതി.

തൊലിപ്പുറത്തെ അസ്വസ്ഥതകൾക്ക് കഞ്ഞിവെള്ളം ഉപയോഗിക്കാം. കഞ്ഞിവെള്ളം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ചൊറിച്ചില്‍ ഉള്ള ഭാഗത്ത് തുടച്ചാല്‍ മതി. പലർക്കും അമിതമായി സൂര്യ രശ്മികൾ ഏൽക്കുമ്പോൾ പലതരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. തൊലിയിൽ പൊള്ളലുകളും മറ്റും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനുള്ള പരിഹാരം കഞ്ഞിവെള്ളത്തിലുണ്ട്.

സൂര്യ രശ്മികളേറ്റുണ്ടാകുന്ന പൊള്ളലുകൾക്കും മറ്റും കഞ്ഞി വെള്ളത്തിൽ മേൽ കഴുകിയാൽ മതി. നിങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ പെട്ടെന്ന് തന്നെ കഞ്ഞിവെള്ളം പരിഹാരം കാണാൻ സഹായിക്കും.