നല്ല ചൂട് ചായ കുടിക്കുന്നവരാണോ?; ഇവരെ കാത്തിരിക്കുന്നത് വലിയ അപകടം

  1. Home
  2. Lifestyle

നല്ല ചൂട് ചായ കുടിക്കുന്നവരാണോ?; ഇവരെ കാത്തിരിക്കുന്നത് വലിയ അപകടം

Hot tea


ചൂട് ചായ ഊതി ഊതി കുടിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ  ചൂട് ചായയിലും ചില അപകടങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്നു റിപ്പോർട്ട്. ചൂടു ചായ കുടിച്ചാല്‍ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്.

ചൂടു ചായ കഴിക്കുന്നത് നല്ലതല്ല എന്നതാണ് ഇതിലൂടെ പറയുന്നത്. ഇത് പലപ്പോഴും ഇവരില്‍ അന്നനാള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇടക്കിടെ ചൂടു ചായ കഴിക്കുന്നത് കൊണ്ട് അന്നനാള ക്യാന്‍സറിലേക്ക് നയിക്കുന്നു എന്ന് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കിയത്.

അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സര്‍വ്വൈലന്‍സ് റിസര്‍ച്ച്‌ സ്ട്രാറ്റജി ഡയറക്ടറുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പഠനം നടത്തിയത്. 2004 മുതല്‍ 2017 വരെയുള്ള പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത് . അന്നനാള ക്യാന്‍സര്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്. ഭക്ഷണം തൊണ്ടയിലൂടെ ഇറക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഭക്ഷണം ഇറക്കുമ്പോള്‍ നെഞ്ച് വേദനയും തൊണ്ടയില്‍ വേദനയും അനുഭവപ്പെടുന്നു.

എന്നാല്‍ ഇത്തരത്തില്‍ കാണപ്പെടുന്ന എല്ലാ ലക്ഷണവും അന്നനാള ക്യാന്‍സര്‍ ആണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും അവഗണിച്ച്‌ വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള ചായ കുടിച്ചാലാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടാവുന്നത്.

എന്നാല്‍ ചായ ചെറുതായി തണുത്ത് കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. ചായ മാത്രമല്ല കാപ്പിയും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. നെഞ്ച് വേദന കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥകള്‍ ഉണ്ടാവുന്നുണ്ട്.

എന്നാല്‍ അന്നനാളത്തിലെ ക്യാന്‍സര്‍ പലപ്പോഴും നിങ്ങളെ കാണിച്ച്‌ തരുന്ന സൂചനയാണ് പലപ്പോഴും നെഞ്ച് വേദന. വേദന ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. നെഞ്ചെരിച്ചില്‍ ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വേദനയോടൊപ്പം നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നത് വളരെയധികം ശ്രദ്ധിച്ച്‌ വേണം മുന്നോട്ട് കൊണ്ട് പോവുന്നതിന്.