ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്; ദാ ഈ ഗുണങ്ങൾ ലഭിക്കും

  1. Home
  2. Lifestyle

ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്; ദാ ഈ ഗുണങ്ങൾ ലഭിക്കും

hot water


ചൂടുവെള്ളം കുടിക്കുന്നത് വഴി എന്തു ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുക എന്ന് പലർക്കും അറിയില്ല. ഭക്ഷണത്തിനു മുൻപാണോ ശേഷമാണോ ചൂടുവെള്ളം കുടിക്കേണ്ടത്, അറിയാം.

  • ഭക്ഷണശേഷം ചൂടുവെള്ള കുടിക്കുന്നത് ഭക്ഷണത്തെ വേഗം വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. പോഷകങ്ങളെ വളരെ വേഗത്തിൽ വിതരണം ചെയ്യാൻ സഹായിക്കുന്നു. മലബന്ധം അകറ്റുന്നു. 
  • ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ഡീടോക്‌സിഫൈ ചെയ്യാൻ ചൂടുവെള്ളം സഹായിക്കുന്നു. ഭക്ഷണശേഷം ചൂടുവെള്ളം കുടിച്ചാൽ ദഹനസമയത്ത് നഷ്ടപ്പെടുന്ന ഫ്‌ലൂയിഡുകളെ വീണ്ടും നിറച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. 
  • ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു മുൻപ് ചൂടുവെള്ളം കുടിക്കുന്നത് ഉപാപചയപ്രവർത്തനങ്ങളെ 32 ശതമാനം വർധിപ്പിക്കും എന്ന് അടുത്തിടെ നടന്ന പഠനം തെളിയിക്കുന്നു. 
  • ഗർഭപാത്രത്തിലെ കട്ടിയുള്ള മസിലുകൾക്ക് അയവു വരുത്തി രക്തപ്രവാഹം വർധിക്കാൻ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതു മൂലം സാധിക്കും. ചൂടുവെള്ളത്തെ വാസോഡൈലേറ്റർ (Vasodilator) എന്നാണ് വിളിക്കുന്നത്. രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തപ്രവാഹം വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു.