തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കട്ടൻ കാപ്പി; മധുരമില്ലാതെ കുടിക്കണം, ഗുണങ്ങൾ നിരവധി

  1. Home
  2. Lifestyle

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കട്ടൻ കാപ്പി; മധുരമില്ലാതെ കുടിക്കണം, ഗുണങ്ങൾ നിരവധി

coffee


കട്ടൻ കാപ്പി കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ ആശങ്കകൾ അകറ്റാനുമൊക്കെ സഹായിക്കുന്ന കാപ്പി കാര്യങ്ങൾ നന്നായി ഓർത്തിരിക്കാനും മനഃപാഠമാക്കാനും നല്ലതാണെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. കട്ടൻകാപ്പി മധുരമില്ലാതെ കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലത്.

കട്ടൻ കാപ്പി ശരിയായ അളവിൽ ശരിയായ സമയത്ത് കുടിക്കുന്നത് ശരിരത്തിൽ നിന്ന് ടോക്സിൻ നീക്കം ചെയ്യാനും ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. മധുരം ചേർത്ത് കുടിക്കാൻ ആഗ്രഹിക്കുന്നവർ കാപ്പിയിൽ അൽപം കറുവപ്പട്ട ചേർക്കുന്നത് നല്ലതാണ്.