ക്ഷീണവും തളർച്ചയും അകറ്റാം; നല്ല ഒന്നാന്തരം ഡ്രിങ്കസ് തയാറാക്കാം

  1. Home
  2. Lifestyle

ക്ഷീണവും തളർച്ചയും അകറ്റാം; നല്ല ഒന്നാന്തരം ഡ്രിങ്കസ് തയാറാക്കാം

sambharam


ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ക്ഷീണവും തളർച്ചയും അകറ്റാൻ നമ്മളെ സഹായിക്കുന്ന ചില നാടൻ പാനീയങ്ങൾ ഏതെല്ലാമെന്ന് നോക്കാം. ഇവ കുടിച്ചാൽ പുറത്ത് പോയി വരുമ്പോൾ ഉണ്ടാകുന്ന ശരീരത്തിന്റെ തളർച്ചയെല്ലാം തന്നെ നീക്കാൻ സഹായിക്കുന്നുണ്ട്. 

വെള്ളം കുടിച്ചാൽ
നന്നായി വെള്ളം കുടിച്ചാൽ തന്നെയാണ് നമ്മളുടെ ശരീരം ഡ്രൈ ആകാതെ നിലനിർത്താൻ സാധിക്കുകയുള്ളൂ. നമ്മളുടെ ശരീരം നല്ലപോലെ തണുപ്പിക്കുന്നതിനും ശരീരത്തിലെ ക്ഷീണം ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് ഈ വേനൽക്കാലം ആകുമ്പോൾ അത്യാവശ്യം 3 ലിറ്റർ എങ്ങിലും വെള്ളം കുടിക്കണം എന്നാണ് പറയുക.

നല്ലപോലെ ഫ്രഷ് വാട്ടർ നമ്മൾ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അത് ശരീരത്തിന് വേണ്ടത്ര ഓക്സിജൻ എത്തിക്കുന്നതിന് സഹായിക്കുന്നു. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. കൂടാതെ, ഇത് ശരീരം പ്രവർത്തിക്കാൻ വേണ്ടത ഊർജവും നൽകുന്നു.

നാരങ്ങാവെള്ളം
പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണം അല്ലെങ്കിൽ തളർച്ച എന്നിവയെല്ലാം മാറ്റി എടുക്കാൻ നിങ്ങൾക്ക് ഇലക്ട്രോലൈറ്റ് അടങ്ങിയ വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നുണ്ട്. പൊതുവിൽ സ്പോർട്സ് താരങ്ങൾ അമിതമായിട്ടുള്ള ശരീരക്ഷീണം അകറ്റാൻ ഇലക്ട്രോലൈറ്റ് അടങ്ങിയിട്ടുള്ള വെള്ളം കുടിക്കാറുണ്ട്.

ഇത് തയ്യാറാക്കുന്നതിനായി ചെറുനാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക. ഇതിലേയ്ക്ക് കുറച്ച് ഹിമാലയൻ സാൾട്ട് ചേർത്ത് നന്നായി മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത്തരത്തിൽ ഇടയ്ക്കിടയ്ക്ക് അമിതമായി ക്ഷീണം തോന്നുമ്പോൾ ചെയ്യുന്നത് നല്ലതാണ്.

കരിമ്പ് ജ്യൂസ്
ആരോഗ്യത്തിന് കരിമ്പ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് ശരീരം തണുപ്പിക്കുന്നതിനും നിർജലീകരണം ഇല്ലാതാക്കുന്നതിനും നമ്മൾക്ക് കരിമ്പിൻ ജ്യൂസ് കുടിക്കാവുന്നതാണ്. ദിവസേന കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ നിന്നും നഷ്ടപ്പെട്ട എനർജി വീണ്ടെടുക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഇതിൽ പ്രോട്ടീൻ, അയേൺ, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ ശരീരത്തിലെ എനർജി ലെവൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന മറ്റ് പോഷകങ്ങളും ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുന്നു എന്ന് പറയാം.

സംഭാരം
ശരീരം തണുപ്പിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും നല്ല ഡ്രിങ്കാണ് സംഭാരം. സംഭാരത്തിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ശരീരത്തിൽ നിന്നും നഷ്ടപ്പെട്ട ഊർജത്തെ വീണ്ടെടുക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ക്ഷീണം അകറ്റുന്നതിന് മാത്രമല്ല, ശരീരത്തെ തണുപ്പിക്കുന്നതിനും അതുപോലെ, ശരീരത്തിന് വേണ്ടത്ര പോഷകങ്ങൾ നൽകുന്നതിനും ഇത് സഹായിക്കുന്നു.

ഇത് തയ്യാറാക്കുമ്പോൾ ഇതിൽ വേപ്പില, മല്ലി എന്നിവ ചേർക്കാൻ മറക്കരുത്. ഇവയെല്ലാം ചേർത്ത് തയ്യാറാക്കി എടുക്കുന്ന സംഭാരമാണ് കുറച്ചും കൂടെ കൂടുതൽ ആരോഗ്യപ്രദം.