മഴക്കാലത്തെ ഡ്രൈവിങ്ങ് അപകടം നിറഞ്ഞത്; ദാ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  1. Home
  2. Lifestyle

മഴക്കാലത്തെ ഡ്രൈവിങ്ങ് അപകടം നിറഞ്ഞത്; ദാ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

driving


മഴക്കാലത്ത് വാഹനമോടിക്കുക എന്നത് ഒരല്പം അപകടം നിറഞ്ഞ കാര്യമാണ്. മോശം റോഡും പല സ്ഥലങ്ങളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളും കൂടാതെ മഴക്കാലത്ത് ടയറും റോഡും തമ്മിലുള്ള ഘർഷണം കുറയുന്നതുമെല്ലാം അപകടങ്ങൾ സൃഷ്ടിക്കും. റോഡിലോ റോഡരികിലുള്ള കുഴികളും അപകടം സൃഷ്ടിക്കും. അതിനാൽ തന്നെ മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ അപകടം കുറയ്ക്കാനായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നതിനാൽ തേയ്മാനം സംഭവിച്ച ടയറുകൾ മാറ്റുക. സാധാരണയിൽ നിന്നും അല്പം വേഗത കുറച്ച് വാഹനം ഓടിക്കുക. നനഞ്ഞ റോഡിൽ വലിയ വേഗതയിൽ വണ്ടിയോടിക്കുമ്പോൾ നാം ഉദ്ദേശിച്ച സ്ഥലത്ത് തന്നെ വണ്ടി നിർത്താൻ കഴിയണമെന്നില്ല.

വാഹനത്തിന്റെ വൈപ്പറുകൾ ഗുണനിലവാരമുള്ളതായിരിക്കണം. കൂടാതെ എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താം. വാഹനത്തിന്റെ മുൻവശത്ത് വെളുത്തതും പിറകിൽ ചുവന്നതും വശങ്ങളിൽ മഞ്ഞ നിറത്തിലുള്ള റിഫ്ളക്ടറുകൾ ഒട്ടിക്കുക. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കുക. മുൻപിൽ പോകുന്ന വാഹനത്തിൽ നിന്നും കൂടുതൽ അകലം പാലിക്കുന്നത് അപകടങ്ങൾ ഒഴിവാക്കും. മഴക്കാലത്ത് വെറുതെ ഹസാർഡ് ലൈറ്റ് പ്രവർത്തിപ്പിക്കരുത്.