പൊക്കിളിൽ പതിവായി രാത്രി എണ്ണ തടവൂ; ചില ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാം

  1. Home
  2. Lifestyle

പൊക്കിളിൽ പതിവായി രാത്രി എണ്ണ തടവൂ; ചില ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാം

oil


മനുഷ്യ ശരീരത്തിൽ സൗന്ദര്യം ആരോഗ്യം എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യമുള്ള ശരീരഭാഗമാണ് പൊക്കിൾ. പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്ന ഒരു ശരീരഭാഗമാണ് പൊക്കിൾ. ഇവിടെ എണ്ണ പുരട്ടുന്നതിലൂടെ ചില ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയും. പൊക്കിൾ വൃത്തിയാക്കിയില്ലെങ്കിൽ അത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും. എണ്ണ പുരട്ടുന്നതിലൂടെ ആമാശയത്തേയും ഒപ്പം നാഭി പ്രദേശത്തേയും വൃത്തിയാക്കി സൂക്ഷിക്കും. 

എണ്ണ പുരട്ടുന്നതിനുള്ള ഏറ്റവും അനിയോജ്യമായ സമയം രാത്രിയാണ്. ശുദ്ധമായ വെളിച്ചെണ്ണയോ വേപ്പെണ്ണയോ ട്രീ ഓയിലോ ലെമൺ ഓയിലോ ആണ് പൊക്കിളിൽ പുരട്ടേണ്ടത്. പതിവായി എണ്ണ പുരട്ടിയാൽ ഒരു മാസം കൊണ്ട് തന്നെ ശരീരം അതിന്റെ വ്യത്യാസങ്ങളും പ്രകടമാക്കും. പൊക്കിളിൽ എണ്ണ പുരട്ടുന്നതിലൂടെ ചർമ്മത്തിനും മുടിക്കും മാത്രമല്ല ശരീരത്തിന് മുഴുവൻ ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. ആമാശയ സംബന്ധമായ പല രോഗങ്ങൾക്കും പരിഹാരം കാണാൻ കഴിയും. അതോടൊപ്പം തന്നെ ശരീരം ശുദ്ധിയായി ഇരിക്കുകയും ചെയ്യും. എണ്ണ പുരട്ടുന്നതിലൂടെ പ്രധാനമായും നാഭിക്കുള്ളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് മാറികിട്ടും. ശരീരത്തിന് ആകെ ഉന്മേഷവും ലഭിക്കും.