കുക്കറിൽ ഒരു നെയ്ച്ചോർ; വിരുന്നുകാരെ ഞെട്ടിക്കാൻ കിടിലൻ റെസിപ്പി

  1. Home
  2. Lifestyle

കുക്കറിൽ ഒരു നെയ്ച്ചോർ; വിരുന്നുകാരെ ഞെട്ടിക്കാൻ കിടിലൻ റെസിപ്പി

ghee rice


അതിഥികൾ വരുമ്പോൾ പെട്ടെന്ന് എന്ത് ഉണ്ടാക്കും എന്ന വിഷമത്തിലാണോ. വളരെ പെട്ടെന്ന് നമുക്ക് കുക്കറിൽ ഒരു നെയ്ച്ചോർ റെഡിയാക്കാം. ഇതിനായി ആദ്യം തന്നെ ഒരു കുക്കർ അടുപ്പത്ത് വയ്‌ക്കുക. ചൂടായ കുക്കറിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുക്കാം. അല്പം ഓയിൽ കൂടി ചേർത്ത് കനം കുറച്ച് അരിഞ്ഞെടുത്ത സവാള ഫ്രൈ ചെയ്ത് എടുക്കാം.ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം.

പിന്നീട് ഇതേ ഓയിലിൽ അണ്ടിപ്പരിപ്പ്, മുന്തിരി, അല്പം കറിവേപ്പില എന്നിവ ഫ്രൈ ചെയ്ത് എടുക്കാം. പിന്നീട് ഈ ഓയിലിലേക്ക് ആവശ്യമായ പട്ട, ഗ്രാമ്പു, ഏലക്കായ എന്നിവ ചേർത്തു കൊടുക്കാം. ഇത് ഒന്ന് മൂത്ത് വരുമ്പോൾ ഇതിലേക്ക് ക്യാരറ്റ്, ബീൻസ് എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഒന്ന് വഴന്നു വരുമ്പോൾ ഇതിലേക്ക് എടുക്കുന്ന അരിക്ക് അനുസരിച്ച് ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കാം.

ചോറിന് ആവശ്യമായ ഉപ്പ് കൂടി ചേർത്തുകൊടുത്തതിനുശേഷം വെള്ളം തിളക്കാൻ അനുവദിക്കാം. നല്ലതുപോലെ തിളച്ചു വരുമ്പോൾ കഴുകി ഊറ്റി വച്ചിരിക്കുന്ന അരി കൂടി ചേർത്തു കൊടുക്കാം. അടച്ചുവെച്ച് ഒരു വിസിൽ കേൾക്കുന്നത് വരെ വേവിച്ചെടുക്കാം. ഈ ഓഫ് ചെയ്ത് തണുക്കാനായി അനുവദിക്കാം.

നല്ലതുപോലെ വിസിൽ പോയതിനുശേഷം തുറക്കാം. ഫ്രൈ ചെയ്ത് മാറ്റിവെച്ചിരിക്കുന്ന ഉള്ളി, കറിവേപ്പില, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് അലങ്കരിക്കാം. രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ നെയ്ച്ചോർ റെഡി.