എരിവില്‍ മധുരം നിറയ്ക്കും; പച്ചമുളക് പായസം തയ്യാറാക്കാം എളുപ്പത്തിൽ
പലതരത്തിലുള്ള പായസം നമ്മള്‍ കുടിച്ചിട്ടുണ്ടാകും. പാലട പ്രഥമനും സേമിയ പായസവും കടല പായസവും ഒക്കെ നമുക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇന്ന് ഒരു വെറൈറ്റി പച്ചമുളക് പായസം ആയാലോ ?
ചേരുവകള്‍
നല്ല എരിവുള്ള പച്ചമുളക് – 15 എണ്ണം
പാല്‍ – 2 ലിറ്റര്‍
പഞ്ചസാര -1 കപ്പ് (ഏകദേശം )
ചവ്വരി സ്മാള്‍ -1/2കപ്പ്
ഏലക്ക പൊടിച്ചത് -1 ടീസ്പൂണ്‍
അണ്ടിപരിപ്പ് -40 എണ്ണം
കിസ്മിസ്സ് -30
എണ്ണംനെയ്യ് – 4 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പച്ചമുളക് കുരുകളഞ്ഞ് എടുക്കണം.
പച്ചമുളക് എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുക്കണം.
ചൂടാറി കഴിയുമ്പോള്‍ പച്ചമുളകും പഞ്ചസാരയും കൂടി മിക്‌സിയില്‍ നല്ലതുപോലെ അരച്ചെടുക്കുക.
ചവ്വരി കഴുകി 5 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
പാലും ചവ്വരിയും ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും അരച്ചു വച്ചിരിക്കുന്ന പച്ചമുളകും തിളപ്പിക്കാന്‍ വയ്ക്കുക.
ചവ്വരി മുക്കാല്‍ വേവാകുമ്പോള്‍ പഞ്ചസാര, 1/2 ടീസ്പൂണ്‍ ഏലക്കാപ്പൊടി ചേര്‍ക്കുക.