നാവിഗേഷൻ ബാറിൽ മാറ്റം; ഇനി മുതൽ എല്ലാം എളുപ്പമാകും: പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

  1. Home
  2. Lifestyle

നാവിഗേഷൻ ബാറിൽ മാറ്റം; ഇനി മുതൽ എല്ലാം എളുപ്പമാകും: പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

whatsapp


ഏറ്റവും കൂടുതൽ ജനപ്രിയമായ മെസ്സേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് പുതിയതായി വാട്സ്ആപ്പ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ നിരവധി മാറ്റങ്ങൾക്ക് വിധേയമാകാറുള്ള വാട്സാപ്പ് ഇപ്പോൾ അതിന്റെ ഇന്റർഫേസിൽ തന്നെ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.

നാവിഗേഷൻ ബാറിലാണ് ഇപ്പോൾ വാട്സ്ആപ്പ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ മുകളിലായി ഉണ്ടായിരുന്ന വാട്സാപ്പിന്റെ നാവിഗേഷൻ ബാർ ഇനിമുതൽ താഴെയായിരിക്കും കാണപ്പെടുക. പുതിയതായി അവതരിപ്പിച്ച അപ്ഡേറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ നിലവിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

വാട്സാപ്പിന്റെ ഫീച്ചർ ട്രാക്കർ വെബ്സൈറ്റ് ആയ വാബീറ്റ ഇൻഫോ നേരത്തെ തന്നെ വാട്സാപ്പിലെ ചാറ്റ്സ്, കോൾസ്, കമ്മ്യൂണിറ്റി, സ്റ്റാറ്റസ് എന്നിവ അടങ്ങുന്ന ടാബ് വിൻഡോയുടെ താഴേക്ക് മാറ്റാൻ പദ്ധതിയുള്ളതായി അറിയിച്ചിരുന്നു. ഗൂഗിളിന്റെ പുതിയ മെറ്റീരിയൽ ഡിസൈൻ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ചും ശൈലി അനുസരിച്ചുമാണ് പുതിയ മാറ്റങ്ങൾ നിലവിൽ വന്നത് എന്ന് ബീറ്റ ടെസ്റ്റർമാർ വിലയിരുത്തുന്നുണ്ട്.

സജസ്റ്റഡ് കോൺടാക്ട് എന്നൊരു ഫീച്ചറും ഇന്റർഫേസിലെ മാറ്റം കൂടാതെ വാട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കൾക്ക് ചാറ്റ് ചെയ്യുന്നതിനായി കോൺടാക്ട് നിർദ്ദേശിക്കുന്നതിനുള്ള ഫീച്ചറാണ് സജസ്റ്റഡ് കോൺടാക്ട് എന്ന പുതിയ ഫീച്ചർ. ഈ ഫീച്ചർ ആൻഡ്രോയിഡ് 2.24.7.23 ബീറ്റാ പതിപ്പുകളിൽ ആണ് ലഭ്യമായിട്ടുള്ളത്.