പഞ്ചസാരയും നെയ്യും വേണ്ട; ഈ ഹൽവ ഞൊടിയിടയിൽ തയാറാക്കാം

  1. Home
  2. Lifestyle

പഞ്ചസാരയും നെയ്യും വേണ്ട; ഈ ഹൽവ ഞൊടിയിടയിൽ തയാറാക്കാം

halwa-recipe


നെയ്യും എണ്ണയും പഞ്ചസാരയും ഒന്നും വേണ്ട. ശർക്കര ഉപയോഗിച്ച് നല്ല കിടിലൻ ഹൽവ.

ചേരുവകൾ
അവൽ - 1 കപ്പ്
ശർക്കര - 300 ഗ്രാംസ്
തേങ്ങ - ഒന്ന്

തയാറാക്കുന്ന വിധം
അവൽ നന്നായി വറുത്തു പൊടിച്ചു വയ്ക്കുക. ശർക്കര അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു വയ്ക്കുക.

ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക . എല്ലാം കൂടെ മൂന്നു കപ്പ് തേങ്ങാപാൽ വേണം. തേങ്ങാപ്പാലിൽ അവൽ പൊടിച്ചത് ഇട്ട് നന്നായി അരച്ചെടുക്കുക.

ഇത് ഒരു പാനിലേക്കു ഒഴിച്ച് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് അടുപ്പിൽ വയ്ക്കുക. ചെറുതായി കുറുകുമ്പോൾ ശർക്കര പാനി കൂടി ഒഴിച്ച് നന്നായി വരട്ടി എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഹൽവ റെഡി.