വെളിച്ചെണ്ണ മതി നര മാറ്റാൻ; ദാ ഇങ്ങനെ ചെയ്ത് നോക്കൂ
നര മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ഇത് തയ്യാറാക്കാൻ വെറും ഒരു മിനിട്ട് മതി.
ആവശ്യമായ സാധനങ്ങൾ
ഇൻസ്റ്റന്റ് കാപ്പിപ്പൊടി - 2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ - ഒന്നര ടേബിൾസ്പൂൺ
ഡൈ തയ്യാറാക്കുന്ന വിധം
ജലാംശം ഇല്ലാത്ത ഒരു വൃത്തിയുള്ള പാത്രത്തിലേക്ക് കാപ്പിപ്പൊടി എടുക്കുക. അതിലേക്ക് വെളിച്ചെണ്ണ ചേർത്ത് നന്നായി യോജിപ്പിക്കണം. കട്ടപിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മുടിയുടെ നീളത്തിനനുസരിച്ച് കാപ്പിപ്പൊടിയും വെളിച്ചെണ്ണയും അളവ് കൂട്ടി എടുക്കാവുന്നതാണ്. കാപ്പിപ്പൊടി വെളിച്ചെണ്ണയിൽ നന്നായി അലിയുന്നത് വരെ യോജിപ്പിക്കുക.
ഉപയോഗിക്കേണ്ട വിധം
ഈ ഡൈ ഉപയോഗിക്കുമ്പോൾ മുടിയിൽ എണ്ണയുടെ അംശം ഒട്ടും പാടില്ല. ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി ഉണക്കിയെടുത്താൽ വളരെ നല്ലതാണ്. ശേഷം നരയുള്ള ഭാഗത്ത് മുഴുവൻ ഈ ഡൈ പുരട്ടിക്കൊടുക്കുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും മുടിയിൽ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആദ്യമായി ഉപയോഗിക്കുന്നവർ തുടർച്ചയായി ഏഴ് ദിവസം പുരട്ടണം. ശേഷം ആഴ്ചയിൽ ഒരു ദിവസം മാത്രം ഉപയോഗിച്ചാൽ മതി. പിന്നീട് നര വരുന്നു എന്ന് കാണുമ്പോൾ മാത്രം പുരട്ടിയാൽ മതി.