ഒരു പിടി കറിവേപ്പില മതി; ഈ ഹെയർ ഡൈ എളുപ്പത്തിൽ തയാറാക്കാം

  1. Home
  2. Lifestyle

ഒരു പിടി കറിവേപ്പില മതി; ഈ ഹെയർ ഡൈ എളുപ്പത്തിൽ തയാറാക്കാം

curry-leaves


കെമിക്കൽ ഡൈ ഉപയോഗിക്കുംതോറും അത് മുടിയ്ക്ക് ദോഷം ചെയ്യും. മുഖത്തും മുടിയിലും എപ്പോഴും പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഹെയർ ഡൈ നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ
വെള്ളം - 1 ഗ്ലാസ്
തേയിലപ്പൊടി - 1 ടേബിൾസ്പൂൺ
കാപ്പിപ്പൊടി - 1 ടേബിൾസ്പൂൺ
കറ്റാർവാഴ ജെൽ - 2 ടേബിൾസ്പൂൺ
കറിവേപ്പില - ഒരുപിടി
മൈലാഞ്ചി പൊടി - 1 ടേബിൾസ്പൂൺ
നീലയമരിപ്പൊടി - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം
വെള്ളത്തിൽ തേയിലപ്പൊടിയും കാപ്പിപ്പൊടിയുമിട്ട് അഞ്ച് മിനിട്ട് നന്നായി തിളപ്പിച്ച് തണുക്കാൻ മാറ്റി വയ്ക്കുക. ശേഷം കറ്റാർവാഴ ജെല്ലും കറിവേപ്പിലയും നേരത്തെ മാറ്റിവച്ച വെള്ളവും ആവശ്യത്തിന് ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ കൂട്ടിനെ ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റി മൈലാഞ്ചി പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും മാറ്റിവച്ച ശേഷം വേണം തലയിൽ പുരട്ടാൻ.

ആദ്യം തയ്യാറാക്കി വച്ച കൂട്ട് മുടിയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. മുടി ഉണങ്ങിക്കഴിയുമ്പോൾ നീലയമരിപ്പൊടി ഇളം ചൂടുവെള്ളത്തിൽ കുഴച്ച് മുടിയിൽ പുരട്ടുക. ഇതും ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.