തേയിലപ്പൊടിയും ഉള്ളിയും ഉണ്ടോ?; മിനിട്ടുകൾ മതി മുടി കറുപ്പിക്കാം; എളുപ്പമാണ്
വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു നാച്വറൽ ഡൈയെക്കുറിച്ച് അറിയാം. ഹെയർപാക്കിന്റെ രൂപത്തിലുള്ള ഈ ഡൈക്ക് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയാറാക്കേണ്ട വിധവും നോക്കാം.
ആവശ്യമായ സാധനങ്ങൾ
തേയിലപ്പൊടി - 1 ടേബിൾസ്പൂൺ
ഉലുവ - 1 ടേബിൾസ്പൂൺ
കരിംജീരകം - 1 ടേബിൾസ്പൂൺ
കാപ്പിപ്പൊടി - അര ടേബിൾസ്പൂൺ
ഫ്ലാക്സീഡ് - 1 ടേബിൾസ്പൂൺ
ചെറിയ ഉള്ളി - 2 എണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില - 1 ടേബിൾസ്പൂൺ
വെള്ളം - രണ്ട് ഗ്ലാസ്
തയാറാക്കുന്ന വിധം
വെള്ളത്തിലേക്ക് തേയിലപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ശേഷം അതിലേക്ക് ഉലുവ, കരിംജീരകം, കാപ്പിപ്പൊടി, ഫ്ലാക്സീഡ്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് ചെറുതീയിൽ തിളപ്പിച്ച് കുറുക്കിയെടുക്കുക. തണുക്കുമ്പോൾ ഇതിനെ അരച്ചെടുക്കണം. ഹെയർപാക്കിന് കട്ടി കൂടുതലായി തോന്നുന്നെങ്കിൽ കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്ത് യോജിപ്പിച്ചാൽ മതി.
ഉപയോഗിക്കേണ്ട വിധം
കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് ഈ പാക്ക് തലയിൽ പുരട്ടാവുന്നതാണ്. നന്നായി ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ നര മാറ്റാൻ ഈ പാക്ക് സഹായിക്കും.