വെറും അഞ്ച് മിനിറ്റ് മതി; ഒരു സ്‌പൂൺ ചായപ്പൊടി കൊണ്ട് മുടി പൂർണമായും കറുപ്പിക്കാം

  1. Home
  2. Lifestyle

വെറും അഞ്ച് മിനിറ്റ് മതി; ഒരു സ്‌പൂൺ ചായപ്പൊടി കൊണ്ട് മുടി പൂർണമായും കറുപ്പിക്കാം

Hair pack


മിക്ക യുവതീയുവാക്കൻമാരും അകാല നരകൊണ്ട് പൊറുതിമുട്ടുന്നവരാണ്. ഇത്തരത്തിലുളള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അവർ എത്തിപ്പെടുന്നത് ബ്യൂട്ടിപാർലറുകളിലേക്കായിരിക്കും.

പ്രശ്ന പരിഹാരം പെട്ടെന്നുണ്ടാകുമെങ്കിലും പാർശ്വഫലങ്ങൾ വലുതായിരിക്കും. ഇനി അകാലനര മാറ്റാൻ വേറെങ്ങും പോകേണ്ട. കുറച്ച് സമയം ചെലവഴിക്കാൻ തയ്യാറാണെങ്കിൽ പ്രതിവിധി വീട്ടിൽ തന്നെ ചെയ്യാം. പാർശ്വഫലങ്ങളില്ലാതെ ഒരു കിടിലം ഡൈ തയ്യാറാക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

വെള്ളം - ഒന്നര ഗ്ലാസ്

ചായപ്പൊടി - ഒന്നര സ്‌പൂൺ

ചാർക്കോൾ പൊടി - രണ്ട് സ്‌പൂൺ

കറ്റാർവാഴ ജെൽ - രണ്ട് സ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ ചായപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ലോ ഫ്ലെയിമിൽ എട്ട് മിനിട്ട് തിളപ്പിച്ചെടുക്കണം. തണുക്കുമ്പോൾ അരിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ ചാർക്കോൾ പൊടി എടുക്കുക. ചിരട്ട കരിച്ചുണ്ടാക്കിയ പൊടിയാണെങ്കിൽ കൂടുതൽ ഫലം ലഭിക്കും. ഈ പൊടിയിലേക്ക് കറ്റാർവാഴ ജെല്ലും ആവശ്യത്തിന് തേയില തിളപ്പിച്ച വെള്ളവും ചേർത്ത് ഡൈ രൂപത്തിലാക്കുക.

ഉപയോഗിക്കേണ്ട വിധം

എണ്ണമയമില്ലാത്ത മുടിയിലേക്ക് തയ്യാറാക്കി വചിചരിക്കുന്ന ഡൈ പുരട്ടുക. മുടിയുടെ ഉൾഭാഗത്തേക്കും എത്താനായി മുടി നന്നായി ചീകിക്കൊടുക്കണം. ഇത് രണ്ട് മണിക്കൂർ മുടിയിൽ വച്ചശേഷം കഴുകി കളയുക. ഷാംപൂ ഉപയോഗിക്കാൻ പാടുള്ളതല്ല.