മിനിട്ടുകൾകൊണ്ട് മുടി കറുപ്പിക്കാം; ഈ സ്‌പ്രേ ഡൈ ഒന്ന് പരീക്ഷിക്കാം

  1. Home
  2. Lifestyle

മിനിട്ടുകൾകൊണ്ട് മുടി കറുപ്പിക്കാം; ഈ സ്‌പ്രേ ഡൈ ഒന്ന് പരീക്ഷിക്കാം

hair


വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു നാച്വറൽ സ്‌പ്രേ ഡൈയെക്കുറിച്ച് അറിയാം. ഇത് ഒരു തവണ തയ്യാറാക്കി ഫ്രിഡ്‌ജിൽ വച്ചാൽ ദിവസങ്ങളോളം ഉപയോഗിക്കാവുന്നതാണ്. ഈ ഡൈക്ക് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കേണ്ട വിധവും നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം - ഒന്നര കപ്പ്

തേയിലപ്പൊടി - മൂന്ന് ടേബിൾ സ്‌പൂൺ

മൈലാഞ്ചി ഇല - ഒരു പിടി

നെല്ലിക്കപ്പൊടി - 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ തേയിലപ്പൊടിയിട്ട് തിളപ്പിച്ച് മുക്കാൽ ഗ്ലാസാക്കി കുറുക്കി എടുക്കുക. ശേഷം മിക്‌സിയുടെ ജാറിലേക്ക് മൈലാഞ്ചി ഇലയിട്ട് കുറച്ച് തേയിലവെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം. ഇതിനെ ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റി, അതിലേക്ക് നെല്ലിക്കപ്പൊടിയും ബാക്കിവന്ന കട്ടൻചായയും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു ദിവസം മുഴുവൻ അടച്ച് വയ്‌ക്കുക.

ഉപയോഗിക്കേണ്ട വിധം

നേരത്തേ തയ്യാറാക്കി വച്ച കൂട്ടിനെ അരിച്ചെടുത്ത് ഒരു സ്‌പ്രേ ബോട്ടിലിലാക്കുക. കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് മുടിയിലും തലയോട്ടിയിലും സ്‌പ്രേ ചെയ്‌ത് കൊടുക്കുക. തുടർച്ചയായി എല്ലാ ദിവസവും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.