ഒറ്റ ഉപയോഗത്തിൽ നര മാറും; വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴി
വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതും ഒറ്റ ഉപയോഗത്തിൽ ഫലം തരുന്നതുമായ ഒരു ഹെയർ പാക്കിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് മുടിയുടെ പ്രശ്നങ്ങൾ മാറ്റുന്നതിനൊപ്പം നരയും പൂർണമായും മാറ്റാൻ സഹായിക്കുന്നു.
ആവശ്യമായ സാധനങ്ങൾ
വെള്ളം - 2 കപ്പ്
തേയിലപ്പൊടി - 1 ടേബിൾസ്പൂൺ
ഉലുവ - 1 ടേബിൾസ്പൂൺ
കരിംജീരകം - 1 ടേബിൾസ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് - 2 എണ്ണം
കാപ്പിപ്പൊടി - 1 ടേബിൾസ്പൂൺ
ഫ്ലാക്സീഡ് - 1 ടേബിൾസ്പൂൺ
കറിവേപ്പില - 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
വെള്ളം തിളപ്പിച്ച് അതിലേക്ക് ബാക്കി ചേരുവകളെല്ലാം ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കി എടുക്കണം. തണുക്കുമ്പോൾ ഇതിനെ അരച്ചെടുക്കുക. ഇത് നിങ്ങൾക്ക് ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഈ പാക്ക് തലയിൽ പുരട്ടി ഉണങ്ങുമ്പോൾ കഴുകി കളയേണ്ടതാണ്. ഫ്രിഡ്ജിൽ വച്ച ശേഷം ഉപയോഗിക്കുമ്പോൾ ഇത് കട്ടിയാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ, വെളിച്ചെണ്ണയിൽ കലർത്തി ഉപയോഗിക്കാവുന്നതാണ്.