വെറും പത്ത് രൂപ മതി; പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് മുടി കറുപ്പിക്കാം: നാല് തവണ ഉപയോഗിച്ചാൽ മതി

  1. Home
  2. Lifestyle

വെറും പത്ത് രൂപ മതി; പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് മുടി കറുപ്പിക്കാം: നാല് തവണ ഉപയോഗിച്ചാൽ മതി

HAIR


പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡൈ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം - ഒന്നര ഗ്ലാസ്

ചായപ്പൊടി - ഒന്നര ടീസ്‌പൂൺ

ചിരട്ടക്കരി - 2 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടാവുമ്പോൾ ചായപ്പൊടിയിട്ട് എട്ട് മിനിട്ട് ലോ ഫ്ലെയിമിൽ തിളപ്പിച്ച് കുറുക്കിയെടുക്കുക. ശേഷം ഇതിനെ തണുക്കാനായി മാറ്റിവയ്‌ക്കണം. മറ്റൊരു പാത്രത്തിൽ ചിരട്ടക്കരി എടുത്ത് ആവശ്യത്തിന് ചായപ്പൊടി തിളപ്പിച്ച വെള്ളം ചേർത്ത് ഡൈ രൂപത്തിലാക്കുക. ഇതിലേക്ക് കറ്റാർവാഴ ജെൽ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് 15 മിനിട്ട് മാറ്റി വയ്‌ക്കണം.

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. രണ്ട് മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. കഴുകുമ്പോൾ ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്‌ചയിൽ മൂന്ന് തവണ ഈ ഡൈ ഉപയോഗിക്കം. നാലാമത്തെ ഉപയോഗത്തിൽ പൂർണമായ ഫലം ലഭിക്കുന്നതാണ്.