നര പൂർണമായും മാറ്റി മുടി കറുപ്പിക്കാം; ഒരു സ്‌പൂൺ മഞ്ഞൾപ്പൊടി മാത്രം മതി

  1. Home
  2. Lifestyle

നര പൂർണമായും മാറ്റി മുടി കറുപ്പിക്കാം; ഒരു സ്‌പൂൺ മഞ്ഞൾപ്പൊടി മാത്രം മതി

importance-of-comb-in-hair-care


കടയിൽ നിന്ന് ഹെയർ ഡൈ വാങ്ങി കാശും, ആരോഗ്യവും കളയണ്ട. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ, കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തന്നെ നര അപ്രത്യക്ഷമാകും. എങ്ങനെയെന്നല്ലേ?

ആവശ്യമായ സാധനങ്ങൾ

വെള്ളം - ഒന്നര ഗ്ലാസ്

തേയിലപ്പൊടി - 2 ടേബിൾസ്പൂൺ

കാപ്പിപ്പൊടി - 3 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടായി വരുമ്പോൾ തേയിലപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക. വറ്രിച്ച് മുക്കാൽ ഗ്ലാസ് വെള്ളമാക്കണം. ശേഷം ഒരു ഇരുമ്പിന്റെ ചീനച്ചട്ടി നന്നായി ചൂടാക്കുക. അതിലേക്ക് ഒരു ടേബിൾസ്‌പൂൺ മഞ്ഞൾപ്പൊടി ഇട്ട് വീണ്ടും ചൂടാക്കണം. ഫ്ലെയിം കുറച്ച് വയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞൾപ്പൊടി നല്ല കറുപ്പ് നിറമാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് അതിലേയ്‌ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. തണുത്ത ശേഷം ഇതിനെ ഒരു പാത്രത്തിൽ അടച്ച് സൂക്ഷിച്ചാൽ മാസങ്ങളോളം കേടുവരാതെയിരിക്കും.

ചൂടാക്കി വച്ചിരിക്കുന്ന പൊടിയിലേയ്‌ക്ക് നേരത്തേ തിളപ്പിച്ച് വച്ച കട്ടൻചായ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ കൂട്ട് രാത്രിയിൽ തയ്യാറാക്കി ഇരുമ്പ് ചട്ടിയിൽ തന്നെ അടച്ച് വയ്‌ക്കുക. അല്ലെങ്കിൽ തയ്യാറാക്കി രണ്ട് മണിക്കൂർ വച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

മുടിയിലും താടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ വയ്‌ക്കണം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആദ്യത്തെ തവണ ആഴ്‌ചയിൽ മൂന്ന് പ്രാവശ്യം ഉപയോഗിക്കേണ്ടതാണ്. പിന്നീട് മാസത്തിൽ ഒരു തവണ ഉപയോഗിച്ചാൽ മതിയാകും.