അഞ്ച് മിനിട്ടിൽ മുടി കട്ട കറുപ്പാക്കാം; മഞ്ഞൾപ്പൊടിയും എണ്ണയും മാത്രം മതി
മുടി തഴച്ചുവളരാനും നര മാറ്റാനും കറുപ്പിക്കാനും സഹായിക്കുന്ന ഒരു അത്ഭുത കൂട്ട് പരിചയപ്പെടാം. പ്രകൃതിദത്തമായി മുടി കറുപ്പിക്കുന്നതിന് ആയുർവേദ ആചാര്യന്മാർ കണ്ടെത്തിയ ഒരു വഴിയാണിത്. ദിവസവും ഉപയോഗിച്ചാൽ ഏത് പ്രായത്തിലുള്ളവരുടെയും മുടി കട്ട കറുപ്പാകും. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കുന്ന വിധവും നോക്കാം.
ആവശ്യമായ സാധനങ്ങൾ
കടുകെണ്ണ - 100 മില്ലി
മഞ്ഞൾപ്പൊടി - ഒരു ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
കടുകെണ്ണയിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ചൂടാക്കിയെടുക്കണം. മഞ്ഞൾപ്പൊടി കറുത്ത നിറമാകുന്നത് വരെ ചൂടാക്കണം. തണുക്കുമ്പോൾ ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാവുന്നതാണ്. തണുക്കുമ്പോൾ ഇതിലേക്ക് വൈറ്റമിൻ ഇ കാപ്‌സ്യൂൾ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഉപയോഗിക്കേണ്ട വിധം
നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ തലയിൽ പുരട്ടിയ ശേഷം വേണം ഇപ്പോൾ തയ്യാറാക്കിയ എണ്ണ പുരട്ടാൻ. ശേഷം ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. മൂന്ന് മാസം തുടർച്ചയായി ഈ എണ്ണ പുരട്ടി കുളിക്കണം എന്നാൽ, മാത്രമേ ഫലം ഉണ്ടാവുകയുള്ളു.