ബീറ്റ്റൂട്ടും ക്യാരറ്റും ഉണ്ടോ?; കിടിലൻ ക്രിസ്പി സ്നാക്ക് വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന മക്കൾക്ക് നൽകാം

  1. Home
  2. Lifestyle

ബീറ്റ്റൂട്ടും ക്യാരറ്റും ഉണ്ടോ?; കിടിലൻ ക്രിസ്പി സ്നാക്ക് വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന മക്കൾക്ക് നൽകാം

beets


വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കൊടുക്കാൻ വീട്ടിൽ തന്നെ കിടിലൻ ഒരു സ്നാക്ക് റെഡിയാക്കി എടുത്താലോ. മായം ഒന്നും ചേർക്കാതെ വളരെ ഹെൽത്തി ആയ സ്നാക്കാണ് തയ്യാറാക്കി എടുക്കുന്നത്. ഇതിനായി ഹെൽത്തിയായ ബീറ്റ്റൂട്ടും ക്യാരറ്റും എല്ലാമാണ് നമ്മൾ ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.

ക്രിസ്പി സ്നാക്ക്  

ഇതിനായി ആദ്യം തന്നെ ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളാക്കിയതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ച് ജ്യൂസ് എടുക്കണം. പിന്നീട് ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ചതിനുശേഷം അതിലേക്ക് അല്പം റവ പൊടിച്ചെടുത്തത് ചേർത്തു കൊടുക്കണം.

ഇതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ജ്യൂസ് കൂടി ചേർത്ത് കൊടുക്കാം. പാകത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. ആവശ്യമെങ്കിൽ എള്ള് ചേർത്തു കൊടുക്കാവുന്നതാണ്. ഇനി നല്ലതുപോലെ വേവിച്ച് കുറുക്കി എടുക്കണം. പേസ്റ്റ് പരുവമാകുമ്പോൾ ഇത് അടുപ്പിൽ നിന്നും വാങ്ങാം.

ശേഷം ഒരു വാഴയിലയിൽ അല്പം എണ്ണ തടവിയതിനു ശേഷം ഈ മാവ് വാഴയിലയിൽ ഇഷ്ടമുള്ള ആകൃതിയിൽ പരത്തിയെടുക്കാം. ഇത് വെയിലത്ത് വച്ച് ഉണക്കി എടുക്കണം. നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞാൽ ഒരു ഗ്ലാസ് ബോട്ടിലിൽ ആക്കി സൂക്ഷിച്ചുവെക്കാം. ആവശ്യാനുസരണം എടുത്ത് എണ്ണയിൽ വറുത്തെടുത്ത് ഉപയോഗിക്കാവുന്നതാണ്. ബീറ്റ്റൂട്ടിന് പകരം ക്യാരറ്റ് ഉപയോഗിച്ചും ഇത് തയ്യാറാക്കി നോക്കാം.