ആരോഗ്യകരമായ കറി ശീലമാക്കാം; വ്യതസ്തമായ രുചിയിൽ ഞെടിയിടയിൽ തയ്യാറാക്കാം റംബുട്ടാൻ പുളിശ്ശേരി

  1. Home
  2. Lifestyle

ആരോഗ്യകരമായ കറി ശീലമാക്കാം; വ്യതസ്തമായ രുചിയിൽ ഞെടിയിടയിൽ തയ്യാറാക്കാം റംബുട്ടാൻ പുളിശ്ശേരി

rambutan pulisseri


കാണാനുള്ള ഭംഗിയിൽ എല്ലാവരും വാങ്ങുമെങ്കിലും പലരും കഴിക്കാൻ വിമുഖത കാണിക്കുന്ന ഒരു പഴമാണ് റംബൂട്ടാൻ. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളമുള്ള റംബൂട്ടാൻ ആരോഗ്യകാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പി്ക്കാനും വിളർച്ചയെ തടയാനും റംബൂട്ടാൻ അടിപൊളിയാണ്. നിർജ്ജലീകരണം തടയാനും കൊഴുപ്പിനെ നീക്കം ചെയ്യാനും ഇത് വളരെ സഹായകമാണ്.

പച്ചയും മഞ്ഞയും ചുവപ്പുമൊക്കെയായി കാഴ്ചയിൽ  കൊതി ഉണർത്തുന്നതാണ് റംബൂട്ടാൻ പഴങ്ങൾ. മാമ്പഴ പുളിശ്ശേരിയെ വെല്ലുന്ന കറി തയാറാക്കാനും റംബുട്ടാൻ മതി. വെറുതെ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് റംബൂട്ടാൻ മറ്റ് പല രീതികളിലും പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ റംബൂട്ടാൻ പുളിശ്ശേരി എങ്ങനെ തയ്യാറാക്കാമെന്ന നോക്കാം.

ചേരുവകൾ

  • റംബുട്ടാൻ                              - 10 എണ്ണം
  • നാളികേരം                              – 1 കപ്പ്
  • തൈര് (പുളി ഇല്ലാത്തത്)      - 1/2 കപ്പ്
  • മഞ്ഞൾപ്പൊടി                      - 1/2 ടീസ്പൂൺ
  • പച്ചമുളക്                               - 4 എണ്ണം
  • കടുക്                                    - 1/2 ടീസ്പൂൺ
  • ജീരകം                                   - 1/4 ടീസ്പൂൺ
  • ഉലുവ                                    - 1/8 ടീസ്പൂൺ
  • ചെറിയ ഉള്ളി                        - 3 എണ്ണം
  • ഉണക്ക മുളക്                       - 2 എണ്ണം
  • പഞ്ചസാര                            - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

മാമ്പഴം പോലെ സുലഭമായ റംബുട്ടാൻ വെച്ച് ഒരു പുളിശ്ശേരി ആയാലോ. അതിനായി 10 റംബുട്ടാൻ തൊലി കളഞ്ഞ് ഉപ്പും മഞ്ഞളും 3 പച്ചമുളകും ചേർത്ത് വേവിക്കുക. റംബുട്ടാന്റെ മധുരം അനുസരിച്ച് 1 ടീസ്പൂൺ മുതൽ 2 ടീസ്പൂൺ വരെ പഞ്ചസാര ചേർത്ത് കൊടുക്കാം. ഇതിലേക്ക് ½ കപ്പ് തേങ്ങ, 1 പച്ചമുളക്, ¼ ടീസ്പൂൺ ജീരകം എന്നിവ വെണ്ണ പോലെ അരച്ചതും ½ കപ്പ് പുളി ഇല്ലാത്ത തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി പുളി ഉള്ള തൈര് ആണെങ്കിൽ 2-3 ടേബിൾസ്പൂൺ ചേർത്താൽ മതി. ചെറുതായി തിള വന്നാൽ നമുക്ക് പുളിശ്ശേരി മാറ്റി വയ്ക്കാം. ശേഷം കടുക് പൊട്ടിച്ചാൽ റംബുട്ടാൻ പുളിശ്ശേരി റെഡി.