പ്രതിരോധശേഷി വർധിപ്പിക്കും; പച്ച മഞ്ഞൾ ചായ കുടിച്ചാൽ ഗുണങ്ങൾ നിരവധി

  1. Home
  2. Lifestyle

പ്രതിരോധശേഷി വർധിപ്പിക്കും; പച്ച മഞ്ഞൾ ചായ കുടിച്ചാൽ ഗുണങ്ങൾ നിരവധി

tea


ഒരു സ്പൂൺ നെയ്യോ, ഒരു കപ്പ് ഇളം ചൂടുവെള്ളമോ, അല്ലെങ്കിൽ ആന്റി ഓക്‌സിഡന്റ് ചായയോ?. ഒരു ദിവസം തുടങ്ങാൻ നിങ്ങൾ എങ്ങനെയാണ് ഇഷ്ടപ്പെടുന്നത്?. പച്ച മഞ്ഞൾ ചേർത്ത ചായയുടെ സുഗന്ധം അനുഭവിച്ച് ദിവസം തുടങ്ങാനാണ് ഷെഫ് ഷിപ്ര ഖന്ന ആഗ്രഹിക്കുന്നത്. 

പച്ച മഞ്ഞൾ ആരോഗ്യപരമായ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒരു സംയുക്തമായ കുർക്കുമിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. പച്ച മഞ്ഞൾ വീക്കം കുറയ്ക്കാനും ആരോഗ്യം, പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. ചായയ്ക്ക് മധുരം ഇഷ്ടമാണെങ്കിൽ ശർക്കരയോ കോക്കനട്ട് ഷുഗറോ ചേർക്കാമെന്ന് ഖന്ന പറഞ്ഞു.

ചായ തയ്യാറാക്കുന്ന വിധം

കുറച്ച് വെള്ളം ചൂടാക്കുക. തിളക്കുമ്പോൾ തീ അണയ്ക്കുക. കുറച്ച് പച്ച മഞ്ഞൾ ചേർക്കുക. അതിനുശേഷം അരിച്ചെടുത്ത് കുടിക്കുക.

ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഡയറ്റീഷ്യൻ സുഷമ പിഎസും ഖന്ന പറയുന്നതിനോട് യോജിച്ചു. കുർക്കുമിന്റെ സാന്നിധ്യം കാരണം പച്ച മഞ്ഞളിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. പ്രഭാത ദിനചര്യയിൽ അസംസ്കൃത മഞ്ഞൾ ഉൾപ്പെടുത്തുന്നതിലൂടെ, വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന വീക്കം തടയുന്നതിന് സഹായകരമാകുമെന്ന് അവർ പറഞ്ഞു. 

കുർക്കുമിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിനും സെല്ലുലാർ കേടുപാടുകൾ തടയുന്നതിനും മൊത്തത്തിലുള്ള ആരോഗ്യ ക്ഷേമത്തിനും സഹായിക്കും. പച്ച മഞ്ഞളിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് സുഷമ പറഞ്ഞു.