കിടിലന്‍ രുചിയില്‍ സേമിയ അട; എളുപ്പത്തിൽ തയ്യറാക്കാം

  1. Home
  2. Lifestyle

കിടിലന്‍ രുചിയില്‍ സേമിയ അട; എളുപ്പത്തിൽ തയ്യറാക്കാം

semiya ada


വൈകുന്നേരം ചായക്കൊപ്പം കഴിക്കാന്‍ എന്തുണ്ടാക്കുമെന്ന് ആലോചിക്കുന്നവര്‍ക്ക് ഇതാ ഒരു കിടിലന്‍ അട റെസിപ്പി. സേമിയ കൊണ്ട് പായസം മാത്രമല്ല അടയും തയ്യറാക്കാം. സാധാരണ അരി കൊണ്ട് ഉണ്ടാക്കുന്ന അടയില്‍ നിന്നും വ്യത്യസ്തമായാണ് സേമിയ കൊണ്ട് അട ഉണ്ടാക്കുന്നത്. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • സേമിയ- ഒരു കപ്പ്
  • തിളപ്പിച്ച പാല്‍ – മൂന്ന് കപ്പ്
  • പഞ്ചസാര – മുക്കാല്‍ കപ്പ്
  • തേങ്ങ ചിരകിയത് – ഒരു കപ്പ്
  • ഏലയ്ക്കപ്പൊടി – ആവശ്യത്തിന്
  • നെയ്യ് – രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള പാത്രത്തില്‍ പായസത്തിന് വറുക്കുന്നത് പോലെ നെയ്യ് ചൂടാക്കി സേമിയ വറുത്തെടുക്കുക. അതിലേയ്ത്ത് തിളപ്പിച്ച് പാല്‍ ഒഴിച്ച് സേമിയ വേവിക്കുക. പാലില്‍ സേമിയ വെന്ത് കുറുകി വറ്റുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കിവെക്കുക. ചൂടാറിയ ശേഷം കുറച്ച് നെയ്യും തേങ്ങയും ചേര്‍ത്ത് സേമിയ കുഴച്ച് ഉരുളകളാക്കുക. ശേഷം വാഴയിലകഷ്ണങ്ങളില്‍ അല്‍പ്പം നെയ്യ് പുരട്ടി അതില്‍ ഓരോ ഉരുളയും പരത്തിയെടുക്കുക. ഒരു തവ അടുപ്പില്‍ വെച്ച് ചൂടാക്കി അതില്‍ ഓരോ അടയും വെച്ച് തിരിച്ചും മറിച്ചം ഇട്ട് മൂപ്പിച്ചെടുക്കുക. സേമിയ അട തയ്യാര്‍. മധുരം വേണ്ടാത്തവര്‍ക്ക് പഞ്ചസാര ഒഴിവാക്കി, അല്‍പ്പം ഉപ്പ് ചേര്‍ത്തും ഈ അട ഉണ്ടാക്കാം. വേണമെങ്കില്‍ പഴം നുറുക്കിയതും ഉണക്കമുന്തിരിയും അടിയില്‍ ചേര്‍ക്കാവുന്നതാണ്.