​ചെറുനാരങ്ങയും ടൂത്ത്‌പേയ്സ്റ്റും ഉണ്ടോ?; വാഷിംഗ് മെഷീന്‍ വെളുപ്പിക്കാം​

  1. Home
  2. Lifestyle

​ചെറുനാരങ്ങയും ടൂത്ത്‌പേയ്സ്റ്റും ഉണ്ടോ?; വാഷിംഗ് മെഷീന്‍ വെളുപ്പിക്കാം​

washing


വസ്ത്രങ്ങള്‍ കഴുകാന്‍ എടുക്കുന്ന വാഷിംഗ് മെഷീന്‍ പലരും വൃത്തിയാക്കാന്‍ ശ്രദ്ധിക്കാറില്ല. വാഷിംഗ് മെഷീന്‍ വൃത്തിയായിരുന്നാല്‍ മാത്രമാണ് നമ്മള്‍ അലക്കിയെടുക്കുന്ന വസ്ത്രങ്ങളും നല്ലരീതിയില്‍ വൃത്തിയായിരിക്കുക. വളരെ എളുപ്പത്തില്‍ തന്നെ നമ്മള്‍ക്ക് വാഷിംഗ് മെഷീന്‍ വൃത്തിയാക്കി എടുക്കാന്‍ സാധിക്കും. ഇത് എങ്ങിനെയെന്ന് നോക്കാം.
 

നാരങ്ങയും ടൂത്ത് പേയ്സ്റ്റും​

ഇത് ചെയ്‌തെടുക്കാന്‍ ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് വെക്കണം. ഈ മുറിച്ച് വെച്ച നാരങ്ങയുടെ ഉള്‍ഭാഗത്ത് വെള്ള നിറത്തിലുള്ള പേയ്സ്റ്റ് നന്നായി പുരട്ടുക. നല്ല കട്ടിയില്‍ തന്നെ പുരട്ടണം. കുറച്ച് വെള്ളം ചേര്‍ത്ത് പതപ്പിച്ച് എടുത്ത് ഇട് വാഷംഗ്മെഷീനില്‍ ഇടണം. ഒപ്പം കുറച്ച് പേയ്സ്റ്റ് വാഷിംഗ്മെഷീനില്‍ ഇടുക. അതിന് ശേഷം കുറച്ച് വെള്ളവും ചേര്‍ത്ത് വാഷിംഗ് മെഷീന്‍ ഓണാക്കി കണക്കുക. അതിന് ശേഷം വെള്ളം ഒഴിച്ച് ക്ലീനാക്കി എടുക്കാവുന്നതാണ്. നിങ്ങളുടെ വാഷിംഗ് മെഷീന്‍ നല്ലപോലെ തിളക്കമുള്ളതും നല്ല ക്ലീനായി കിട്ടാന്‍ ഇത് സഹായിക്കുന്നതുമാണ്.

​വിനാഗിരി​

വിനാഗിരി ഉപയോഗിച്ചും നിങ്ങള്‍ക്ക് വാഷിംഗ് മെഷീന്‍ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ കുറച്ച് വിനാഗിരി എടുത്ത് നിങ്ങള്‍ ഡിറ്റര്‍ജന്റ് ഡിസ്‌പെന്‍സറില്‍ ഒഴിക്കുക. അതിന് ശേഷം വാഷിംഗ് മെഷീന്‍ ഓണ്‍ ആക്കി ഒന്ന് കറക്ക എടുക്കുക. ഈ സമയത്ത് വിനാഗിരി വാഷിംഗ് മെഷീന്റെ ഉള്ളില്‍ നല്ലപോലെ ആവുകയും നല്ലപോലെ അഴുക്കെല്ലാം കുതിര്‍ത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിന് ശേഷം സാധാ വസ്ത്രങ്ങള്‍ അലക്കി എടുക്കുന്നത് പോലെ തന്നെ വെള്ളം ഒഴിച്ച് ഒന്നും കൂടെ കറക്കി എടുത്ത് നല്ലപോലെ മെഷീന്‍ ക്ലീനാക്കി എടുക്കാവുന്നതാണ്.

​ബേക്കിംഗ് സോഡ​

വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത് മിക്‌സ് ചെയ്ത് വെക്കുക. ഇത് വാഷിംഗ് മെഷീന്റെ ഉള്ളില്‍ ഉള്ളില്‍ സ്‌പോഞ്ച് ഉപയോഗിച്ച് നന്നായി തേച്ച് പിടിപ്പിക്കണം. അതിന് ശേഷം കുറച്ച് ചൂടുവെള്ളം ചേര്‍ത്ത് നന്നായി ക്ലീന്‍ ചെയ്ത് എടുക്കാവുന്നതാണ്. ഇത് വേഗത്തില്‍ തന്നെ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതിന് ശേഷം നല്ല തുണി ഉപയോഗിച്ച് വാഷിംഗ് മെഷീന്‍ നിങ്ങള്‍ക്ക് തുടച്ച് എടുക്കാവുന്നതാണ്. നല്ലപോലെ ക്ലീനാക്കി എടുക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

​ഗുണം​

ഇത്തരത്തില്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ നിങ്ങള്‍ വാഷിംഗ് മെഷീന്‍ വൃത്തിയാക്കി ഇട്ടാല്‍ വസ്ത്രങ്ങളിലേയ്ക്ക് അണുക്കള്‍ കയറുന്നത് തടയാനും അതുപോലെ വാഷിംഗ് മെഷീന്‍ അണുവിമുക്തമാക്കി നിലനിര്‍ത്താനും ഇത് സഹായിക്കുന്നതാണ്. വാഷിംഗ് മെഷീന്‍ ക്ലീനായാല്‍ മാത്രമാണ് നമ്മള്‍ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ അതില്‍ അണുക്കള്‍ കയ.റാത്രിക്കുകയുള്ളൂ. അതുപോലെ വസ്ത്രങ്ങള്‍ അലക്കി കഴിയുമ്പോള്‍ വാഷിംഗ് മെഷീനില്‍ അഴുക്ക് അടിയാനുള്ള സാധ്യത കൂടുതലാണ്. നമ്മള്‍ കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ഈ അഴുക്ക് നമ്മള്‍ പിന്നീട് അലക്കുന്ന വസ്ത്രങ്ങളിലേയ്ക്ക് കയറാന്‍ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാന്‍ വാഷിംഗ് മെഷീന്‍ ക്ലീന്‍ ചെയ്യണം.

അതുപോലെ വാഷിംഗ് മെഷീന്‍ ക്ലീന്‍ ചെയ്യുമ്പോള്‍, നാരങ്ങ ഉപയോഗിച്ചാലും അതുപോലെ, ബേക്കിംഗ് സോഡ ഉപയോഗിച്ചാലും വിനാഗിരി ഉപയോഗിച്ചാലും നിങ്ങള്‍ ക്ലീന്‍ ചെയ്യാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും. ചൂടുവെള്ളം ഉപയോഗിക്കുമ്പോള്‍ ക്ലീന്‍ ചെയ്യാന്‍ ഉപയോഗിച്ചതിന്റെ ഏതെങ്കിലും അവശിഷ്ടങ്ങള്‍ അടിഞ്ഞിരിക്കുന്നുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

​വാഷിംഗ് മെഷീനില്‍ അലക്കാന്‍ പാടില്ലാത്തത്​

വാഷിംഗ്മെഷീനില്‍ നമ്മള്‍ എല്ലാവസ്ത്രങ്ങളും അലക്കാന്‍ പാടില്ല. പ്രത്യേകിച്ച് അടി വസ്ത്രങ്ങള്‍. അടിവസ്ത്രങ്ങളില്‍ നിന്നുള്ള അണുക്കള്‍ മറ്റ് വസ്ത്രങ്ങളിലേയ്ക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ മറ്റ് വസ്ത്രങ്ങളില്‍ നിന്നുള്ള അണുക്കള്‍ അടിവസ്ത്രത്തിലേയ്ക്കും പകരാം. അതിനാല്‍, ഇത് നിരവധി അണുബാധയ്ക്ക് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ ചെറിയ കുട്ടികളുടെ വസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ അണുക്കള്‍ കുട്ടികളുടെ വസ്ത്രത്തില്‍ കയറാന്‍ സാധ്യത കതൂടുതലാണ്. കുട്ടികളുടെ ആരോഗ്യം ഇല്ലാതാക്കുന്നതിന് ഇത് കാരണമാകുന്നു. അതുപോലെ, നിറം പോകുന്ന വസ്ത്രം അലക്കാതിരിക്കാനും ശ്രദ്ധിക്കാവുന്നതാണ്.