രുചിയൂറും പയർ തോരൻ; എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം

  1. Home
  2. Lifestyle

രുചിയൂറും പയർ തോരൻ; എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം

payaru


പയർ എന്നും ഒരേ രീതിയിൽ വച്ച് നിങ്ങൾക്ക് മടുത്തോ. എന്നാൽ ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കൂ. അതിനായി ആദ്യം കുറച്ച് പയർ എടുത്ത് നീളത്തിൽ അരിഞ്ഞുവെക്കാം. പിന്നീട് ഒരു പാൻ വെച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് കടുക് ഇട്ടു കൊടുക്കാം. കടുക് പൊട്ടി കഴിയുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച സവാള ചേർത്തു കൊടുക്കാം. സവാള നല്ലതുപോലെ വഴറ്റിയെടുക്കണം.

പിന്നീട് ഇതിലേക്ക് അരിഞ്ഞുവെച്ച പയർ ചേർത്തു കൊടുക്കാം. പാകത്തിന് ഉപ്പ്,അല്പം മഞ്ഞൾപൊടി, വിരുവിന് ആവശ്യമായ മുളകുപൊടി എന്നിവ ചേർത്തു കൊടുക്കാം. ചെറിയ തീയിൽ വച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുത്തതിനുശേഷം അടച്ചുവെച്ച് കുറച്ചു സമയം വേവിച്ചെടുക്കാം. ടേസ്റ്റി ആയ പയർ ഉലർത്ത് തയ്യാർ