രാവിലെ കഴിക്കാൻ ഒരു വെറൈറ്റി ഐറ്റം; എളുപ്പത്തിൽ തയ്യാറാക്കാം ചോളപ്പുട്ട്

  1. Home
  2. Lifestyle

രാവിലെ കഴിക്കാൻ ഒരു വെറൈറ്റി ഐറ്റം; എളുപ്പത്തിൽ തയ്യാറാക്കാം ചോളപ്പുട്ട്

Cholamputt


രാവിലെ അപ്പവും ചപ്പാത്തിയും കഴിച്ച്‌ ബോറടിച്ചോ? എങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ പുട്ട് തയ്യാറാക്കാം. വെറും പത്ത് മിനുട്ടിനുള്ളില്‍ ആവി പറക്കുന്ന ചോളം പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചോളം പുട്ട്

ചേരുവകള്‍

ചോളം പുട്ടുപൊടി - ½ കപ്പ്

തേങ്ങ ചിരകിയത് - 1 കപ്പ്

ഉപ്പ് - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചോളം പുട്ടുപൊടി ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു അടച്ചു വയ്‌ക്കുക.

ഇനി തേങ്ങ ചിരകിയശേഷം ഒരു പുട്ടുകുട ത്തില്‍ വെള്ളം ഒഴിച്ച്‌ നന്നായി തിളപ്പിക്കുക. ശേഷം പുട്ടുകുറ്റിയില്‍ ആദ്യം രണ്ട് ടീസ്പൂണ്‍ ചിരകിയ തേങ്ങ ഇടുക.

അതിനുശേഷം ചോളം പുട്ടുപൊടി കുറച്ച്‌ ഇടുക ഇതിനു മുകളിലായി കുറച്ച്‌ തേങ്ങചിരകിയതും ഇട്ട് ലയർ ചെയ്യുക. ഇനി ഇത് ആവിയില്‍ പുഴുങ്ങി എടുക്കാം.