കത്തിയോ വെട്ടുകത്തിയോ വേണ്ട; തേങ്ങ എളുപ്പത്തിൽ അടർത്തിയെടുക്കാം, ഇങ്ങനെ ചെയ്താൽ മതി

  1. Home
  2. Lifestyle

കത്തിയോ വെട്ടുകത്തിയോ വേണ്ട; തേങ്ങ എളുപ്പത്തിൽ അടർത്തിയെടുക്കാം, ഇങ്ങനെ ചെയ്താൽ മതി

COCONUT


തേങ്ങ അരച്ചുവയ്ക്കാത്ത വിഭവങ്ങൾ മലയാളികൾക്ക് കുറവായിരിക്കും. എന്നാൽ തേങ്ങ എളുപ്പത്തിൽ പൊട്ടിച്ചെടുക്കുകയെന്നത് മിക്കവാറും പേർക്കും ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. കയ്യിൽ മുറിവേൽക്കാതെ തേങ്ങ ചിരട്ടയിൽ നിന്ന് അടർത്തിയെടുക്കാൻ ഒരു എളുപ്പമാർഗമുണ്ട്. വെട്ടുകത്തി ഉപയോഗിക്കാതെ തേങ്ങ രണ്ടായി മുറിച്ചെടുക്കാനും വഴിയുണ്ട്. സെലിബ്രിറ്റ് ഷെഫായ വികാസ് ഖന്നയാണ് തേങ്ങ അടർത്തിയെടുക്കാനുള്ള എളുപ്പവഴി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. 

മഹാരാഷ്ട്രയിലെ കോലാപൂരിൽ ഒരു സാധാരണ വനിത ഈ മാർഗം പ്രയോഗിക്കുന്നത് കാണാനിടയായെന്നും ഇത് വളരെ പ്രയോജനപ്രദമാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് വികാസ് ഖന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. വെട്ടുകത്തിയ്ക്ക് പകരം ചപ്പാത്തി കോലുപയോഗിച്ച് തേങ്ങ രണ്ടായി മുറിക്കാം. അടുത്തതായി മുറിച്ചെടുത്ത ഭാഗം തീയിൽ വച്ച് ചൂടാക്കണം. ഇത് ചൂടോടെ തന്നെ തണുത്ത വെള്ളത്തിൽ മുക്കിയെടുത്താൻ തേങ്ങ വളരെ എളുപ്പത്തിൽ ചിരട്ടയിൽ നിന്ന് വേർപ്പെട്ടുകിട്ടും. ഇത് അരിഞ്ഞെടുത്ത് മിക്‌സി ഉപയോഗിച്ച് അരച്ചെടുക്കാം.