ബോഗെയ്ൻവില്ല; പൂത്തുലഞ്ഞ് നിൽക്കുന്ന വിസ്മയം, വീട്ടിൽ വളർത്താം

  1. Home
  2. Lifestyle

ബോഗെയ്ൻവില്ല; പൂത്തുലഞ്ഞ് നിൽക്കുന്ന വിസ്മയം, വീട്ടിൽ വളർത്താം

bougainvilleas-plant


കടാലാസുപൂക്കളെന്ന് വിളിപ്പേരുള്ള ബോഗെയ്ൻവില്ല പൂത്തുലഞ്ഞ് നിൽക്കുന്നത് ഒരു വിസ്മയമാണ്. മുമ്പ് റോസ് നിറത്തിലുള്ള ബോഗെയ്ൻവില്ല ആണ് നാട്ടിൽ കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇന്ന് എല്ലാ നിറങ്ങളിലും ഉള്ള ബോഗെയ്ൻവില്ലകൾ നിറയെ പൂത്ത് സൗരഭം വാരിവിതറി നിൽക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും ഉന്മേഷം പകരുന്ന ഒന്നുതന്നെയാണ്. സീസണായാൽ ഇല കാണാത്തവിധത്തിലാണ് ഇവ പൂത്തുനിൽക്കുക. ഒരേ ചെടിയിൽ തന്നെ പല നിറങ്ങളിലുള്ള പൂവുകൾ ഉള്ള ബോഗെയ്ൻവില്ല വെറൈറ്റികൾ നഴ്സറികളിൽ ലഭ്യമാണ്. ചട്ടിയിൽ നട്ട് പ്രൂൺ ചെയ്തുകൊടുത്താലും ബോഗെയ്ൻവില്ലകൾ മനോഹരമാണ്.

ആരോഗ്യമുള്ള കഷ്ണം
ബോഗെയ്ൻവില്ല ചെടിയിൽ നിന്നും മൂത്ത ശിഖരം നോക്കുക. അതിൽ നിന്നും 6-8 ഇഞ്ച് നീളത്തിൽ ഒരു കഷ്ണം വെട്ടിയെടുക്കുക. പൂക്കൾ ഇല്ലാത്ത കഷ്ണങ്ങളാണ് ഇവയെന്ന് ഉറപ്പാക്കുക.

കഷ്ണങ്ങളെ ഒരുക്കിയെടുക്കുക
മൂർച്ചയുള്ള കത്തിയോ കത്രികയോ കൊണ്ട് മുറിച്ചെടുത്ത കഷ്ണത്തിന്റെ ഇല ഞെട്ടിന് തൊഴെ 45 ഡിഗ്രി കോണളവിൽ കട്ട് ചെയ്യുക.

നടൽ
ഇനി ചട്ടിയിൽ നല്ല മണ്ണ് നിറച്ച് ചെറിയ ദ്വാരമുണ്ടാക്കി അതിൽ കഷ്ണം നടുക.

നനവ്
കഷ്ണങ്ങൾ നട്ടാൽ കൃത്യമായി വെള്ളമൊഴിച്ച് കൊടുക്കുക. വെള്ളം കെട്ടിക്കിടക്കാതെ ആവശ്യത്തിനുള്ള നനവ് എപ്പോഴും മണ്ണിലുണ്ടെന്ന് ഉറപ്പാക്കുക. ചട്ടികൾ പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയുക.

ചൂടുള്ള സ്ഥലത്ത് വെക്കുക
നട്ട ചെടി ചൂടുള്ള, സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ സ്ഥലത്ത് വെക്കുക. അതേസമയം നേരിട്ട് പ്രകാശമേൽക്കുന്ന സ്ഥിതി ഒഴിവാക്കുക. ഇത് കഷ്ണം ഉണങ്ങിപ്പോകാൻ കാരണമാകും.

നിരീക്ഷിക്കുക
കഷ്ണം നട്ട് കഴിഞ്ഞാൽ ദിവസവും അത് പരിശോധിച്ച് വളർച്ച മനസ്സിലാക്കുക 4-6 ദിവസത്തിനുള്ളിൽ കഷ്ണകത്തിൽ വേരുകൾ വരും.