നയാപൈസ ചെലവില്ലാതെ ഉറുമ്പുകളെ തുരത്താം; നിമിഷങ്ങൾക്കകം റിസൾട്ട്

  1. Home
  2. Lifestyle

നയാപൈസ ചെലവില്ലാതെ ഉറുമ്പുകളെ തുരത്താം; നിമിഷങ്ങൾക്കകം റിസൾട്ട്

ants


ഉറമ്പുകൾ അത്രയ്ക്ക് പ്രശ്നക്കാരനാണ്. ഉറമ്പുകളെക്കൊണ്ട് ഒരിക്കലെങ്കിലും ശല്യമനുഭവിക്കാത്തവർ ആരുംതന്നെ ഉണ്ടാകില്ല. ഇവയെ തുരത്താൻ കെമിക്കലുകൾ അടങ്ങിയ ഉറുമ്പുനാശിനികൾ പലതും പ്രയോഗിച്ച് നോക്കിയെങ്കിലും അതൊന്നും അത്രയ്ക്കങ്ങ് ഫലിക്കാറില്ല. മാത്രമല്ല കെമിക്കലുകൾ മൂലുമുള്ള പ്രശ്നങ്ങളും നാം അഭിമുഖീകരിക്കണം.

എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെയും നയാപൈസ ചെലവില്ലാതെയും ഉറുമ്പുകളെ തുരത്താൻ ചില എളുപ്പവഴികളുണ്ട്. നാം ഉപയോഗമില്ലാതെ വലിച്ചെറിയുന്ന ഐറ്റങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. തികച്ചും ജൈവമാണെന്നതിനാൽ പരിസ്ഥിതി പ്രശ്നങ്ങളുംഉണ്ടാവില്ല. നാരങ്ങയുടെ താെലിയും ഓറഞ്ചിന്റെ തൊലിയുമാണ് ഇതിന് വേണ്ടത്. പിന്നെ കുറച്ച് ചൂട് വെള്ളവും.

ഇറുമ്പുകൾ വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് നാരങ്ങയുടെ തൊലി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. ഉണങ്ങാത്ത തൊലിവേണം ഇതിനായി തിരഞ്ഞെടുക്കാൻ. അല്പം കഴിയുമ്പോൾ തന്നെ ഇതിന്റെ ശക്തി നിങ്ങൾക്ക് കാണാം. ഒറ്റ ഉറുമ്പിനെ പരിസരത്തെങ്ങും കാണില്ല. നാരങ്ങയുടെ ഗന്ധം ഉറുമ്പുകൾക്ക് തീരെ ഇഷ്ടമില്ലെന്നതാണ് ഇതിന് കാരണം. നാരങ്ങയുടെ തൊലിക്ക് പകരം പിഴിഞ്ഞൊഴിച്ചാലും ഇതേ ഫലം കിട്ടും.

ഓറഞ്ചിന്റെ തൊലിയും ഉറുമ്പിനെ തുരത്താൻ ബെസ്റ്റാണ്. ചെറുചൂടുവെള്ളത്തിൽ കുറച്ച് ഓറഞ്ച് തൊലിയെടുത്ത് കുഴമ്പ്പരുവത്തിലാക്കുക. ഇത് ഉറുമ്പുകളുടെ വഴിയിൽ പുരട്ടിയശേഷം അല്പസമയം കഴിഞ്ഞ് അത് തുടച്ചുകളയുക. ഓറഞ്ചിന്റെയും നാരങ്ങയുടെയും തൊലികൾ കൊണ്ട് കിച്ചൺ സ്ളാബിൽ ഉരയ്ക്കുന്നതും ഓറഞ്ച് താെലി വിതറിയിടുന്നതും പ്രയാേജനം ചെയ്യും.