ഭക്ഷണം കഴിച്ചതിന് ശേഷം അൽപ്പം ജീരകം കഴിക്കു; നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ട്

  1. Home
  2. Lifestyle

ഭക്ഷണം കഴിച്ചതിന് ശേഷം അൽപ്പം ജീരകം കഴിക്കു; നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ട്

jeerakam


 

ഭക്ഷണം കഴിച്ചതിന് ശേഷം ജീരകം കഴിക്കുന്നത് ഇന്ത്യയിലെ ഒരു രീതിയാണ്. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഈ ജീരകം നമുക്ക് നല്‍കുന്നത്. പോഷകങ്ങളാല്‍ സമ്പന്നമായ സുഗന്ധവ്യജ്ഞനമാണ് ജീരകം. നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ഗുണങ്ങള്‍ ജീരകത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ഇവ ഭക്ഷണത്തിന് ശേഷമുള്ള ദഹനത്തെ സഹായിക്കുന്നു. മാത്രമല്ല, ഇവ ദഹനപ്രക്രിയ സുഗമമാക്കുന്ന ദഹന എന്‍സൈമുകള്‍ ഉത്തേജിപ്പിക്കുകയും അനെത്തോള്‍ പോലുള്ള അവശ്യ എണ്ണകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവ അമിതവണ്ണം തടയുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.

ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പന്നമായ ജീരകം വായയിലെ ബാക്ടീരിയകള്‍ ഇല്ലാതാക്കി ശുദ്ധമാക്കാനും സഹായിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ഫ്‌ളോവനോയ്ഡുകളും ക്വെര്‍സെറ്റിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും അകാല വാര്‍ധക്യവും കുറയ്ക്കാന്‍ സഹായിക്കുന്നു.

ജീരകത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിക്കുകയും രക്തസമ്മര്‍ദത്തിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുകയും ചെയ്യുന്നു. ഇതില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയതിനാല്‍ തന്നെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും ചര്‍മത്തില്‍ കൊളാജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. കരളിനെ ശുദ്ധീകരിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറംന്തള്ളുകയും ചെയ്യുന്ന പ്രകൃതിദത്ത വിഷാംശം ഇല്ലാതാക്കുന്ന വസ്തുവായി സോണ്‍ഫ് പ്രവര്‍ത്തിക്കുന്നു.