ചായയുടെ കൂടെ ബിസ്‌ക്കറ്റ് കഴിക്കാറുണ്ടോ?; അത് നല്ലതാണോ?, അറിയാം
ആഹാരം കഴിക്കുന്നതിന് പകരം പലരും ചായയും കുറച്ച് ബിസിക്കറ്റും കഴിച്ച് വയർ നിറയ്ക്കുന്നവരായിരിക്കും. പ്രത്യേകിച്ച്, കുട്ടികൾ. രാവിലെ തന്നെ പ്രാതൽ കഴിക്കാനുള്ള മടി മൂലം പലരും കുറച്ച് ചായയും ബിസ്‌ക്കറ്റുമായിരിക്കും കഴിക്കുന്നത്.
എന്നാൽ, ഈ ശീലം എത്രത്തോളം നല്ലതാണ്? ചായയും ബിസ്‌ക്കറ്റും കഴിച്ചാൽ ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നുണ്ടോ?
ബിസ്‌ക്കറ്റ്
ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇടയ്ക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ബിസ്‌ക്കറ്റ്. ചായയുടെ കൂടെ, അല്ലെങ്കിൽ പാലിൽ കുറച്ച് ബിസിക്കറ്റ് മുക്കി കഴിക്കാൻ പലരും ഇഷ്ടപ്പെടാറുണ്ട്. ബിസ്‌ക്കറ്റ് കഴിച്ചാൽ വളരെ പെട്ടെന്ന് ഒരു എനർജി ലഭിക്കുകയും, വിശപ്പ് അകറ്റുകയും ചെയ്യുന്നതിനാലാണ് പലരും ബിസിക്കറ്റ് തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഈ ബിസ്‌ക്കറ്റ് കഴിക്കുന്നത് മൂലം ശരീരത്തിന് എന്തെങ്കിലും തരത്തിൽ ഗുണങ്ങളുണ്ടോ? സത്യത്തിൽ ചായയും ബിസിക്കറ്റും കഴിച്ചാൽ എന്തെല്ലാം പാർശ്യഫലങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.
ചായയും ബിസ്‌ക്കറ്റും
പൊതുവിൽ ചായയുടെ കൂടെ ഏതൊരു ആഹാരം കഴിച്ചാലും നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങൾ നേരിടേണ്ടതായി വരിക. പ്രത്യേകിച്ച്, ചായയുടെ കൂടെ ആഹാരം കഴിക്കുമ്പോൾ ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ, വയർ ചീർക്കൽ, ഛർദ്ദിക്കാൻ തോന്നൽ എന്നിങ്ങനെ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇത് കാരണമാണ്.
ബിസ്‌ക്കറ്റിൽ പോഷകങ്ങൾ വളരെ കുറവാണ്. കൂടാതെ, ബിസ്‌ക്കറ്റിൽ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ, സോഡിയം കൂടുതലായിരിക്കും. പലപ്പോഴും ബിസ്‌ക്കറ്റ് തയ്യാറാക്കുന്നതുപോലും പാം ഓയിലിലാണ്. ഇതെല്ലാം ആരോഗ്യത്തിന് ദോഷകരമാണ്. ഇത് അമിതവണ്ണം, കൊളസ്ട്രോൾ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണാകുന്നുണ്ട്. കൂടാതെ, പല്ലിന്റെ ആരോഗ്യം ഇല്ലാതാകുന്നതിനും ഇത് കാരണമാകുന്നു.
പോഷകങ്ങൾ കുറഞ്ഞാൽ
ശരീരത്തിൽ പോഷകങ്ങൾ കുറഞ്ഞാൽ പലതരം ശാരീരിക പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. പ്രത്യേകിച്ച്, മലബന്ധപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, അമിതമായിട്ടുള്ള ക്ഷീണം, രക്തക്കുറവ്, തളർച്ച എന്നിവയും അനുഭവപ്പെട്ടേക്കാം. കൂടാതെ, അസിഡിറ്റി പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതൽ.
കഴിക്കാവുന്ന ബിസ്‌ക്കറ്റുകൾ
എല്ലാ ബിസ്‌ക്കറ്റും ദോഷകരമാണെന്ന് പറയാൻ സാധിക്കുകയില്ല. ഇന്ന് സീറോ ഫാറ്റ്, സീറോ ഷുഗർ ബിസ്‌ക്കറ്റുകൾ ലഭ്യമാണ്. അതുപോലെ, മൈദ ഒഴിവാക്കി തയ്യാറാക്കുന്ന ബിസ്‌ക്കറ്റുകളും ഉണ്ട്. ഇത്തരം ബിസ്‌ക്കറ്റുകൾ മിതമായ രീതിയിൽ കഴിക്കുന്നത് നല്ലതാണ്.
കഴിക്കേണ്ട ആഹാരങ്ങൾ
ചായ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ, നല്ലപോഷക സമൃദ്ധമായ ആഹാരങ്ങൾ രാവിലെയും അതുപോലെ, ഇടവേളകളിലും കഴിക്കാൻ ശ്രദ്ധിക്കുക. ഇവ ചായയുടെ കൂടെ കഴിച്ചാൽ പോഷകക്കുറവ് ഉണ്ടാകാൻ കാരണമാകും. നല്ല പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)