ഉലുവ കുതിർത്ത് മുളപ്പിച്ച് കഴിയ്ക്കാം, വെറുംവയറ്റിൽ; ഗുണങ്ങൾ നിരവധി
ദിവസവും ഇത് രാവിലെ ഒരു സ്പൂൺ കുതിർത്ത ഉലുവകഴിയ്ക്കുന്നത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതല്ല. ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, ചെമ്പ്, വിറ്റാമിൻ ബി 6, പ്രോട്ടീൻ, ഡയറ്ററി ഫൈബർ തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് ഉലുവ. ആന്റിഓക്സിഡന്റ്, ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. കുതിർത്തത് മുളപ്പിച്ചതാണെങ്കിൽ കൂടുതൽ ഗുണകരമാണ്.
വെറുംവയറ്റിൽ ഉലുവ കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഉലുവ രക്തത്തിലെ ഷുഗർ തോത് കുറയ്ക്കുന്നു. ഇൻസുലിൻ പ്രവർത്തനം ബാലൻസ് ചെയ്യപ്പെടുന്നു. ഇത് ഇൻസുലിൻ മെറ്റബോളിസം കൂടുന്നതിനും ഇൻസുലിൻ റെസിസ്റ്റൻസ് കുറയാനും സഹായിക്കുന്നു.
ദഹനം വർദ്ധിപ്പിക്കുന്നതിനും ഉപാപചയം മെച്ചപ്പെടുത്തുന്നതിനും ശരീര ഭാരം കുറയ്ക്കുവാനും ഏറെ നല്ലതാണ് ഉലുവ. ഇത് നാരുകളാൽ സമ്പുഷ്ടമാണ്. പ്രമേഹം പോലുള്ളവയെ നിയന്ത്രിയ്ക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. ഉലുവയിൽ കാണപ്പെടുന്ന, വെള്ളത്തിൽ ലയിക്കുന്ന നാരുകളായ ഗാലക്‌റ്റോമന്നൻ വയർ നിറഞ്ഞു എന്ന തോന്നലുണ്ടാക്കി
വിശപ്പ് അകറ്റി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസവും ഗാലക്‌റ്റോമന്നാൻ വർദ്ധിപ്പിക്കും, ഇത് കൊഴുപ്പ് എരിച്ചു കളയുന്നതും മൊത്തത്തിലുള്ള ആരോഗ്യവും വർദ്ധിപ്പിക്കുന്നു.
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്ക് ഇതേറെ നല്ല മരുന്നാണ്. പ്രമേഹം മാത്രമല്ല, കൊളസ്ട്രോൾ കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഉലുവയിലെ ഗാലക്ടോമാനൻ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. രക്തവർദ്ധനവിനും ഉലുവ സഹായിക്കുന്നു.
ഉലുവ ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ ചർമ, മുടി സംരക്ഷണത്തിനും ഏറെ നല്ലതാണ്. ഉലുവ ഈസ്ട്രജൻ സമ്പുഷ്ടമാണ്. ഇതിനാൽ സ്ത്രീകളിൽ മുടിയ്ക്കും ചർമത്തിനുമെല്ലാം ഗുണകരമാകുന്നു. ഇതു മാത്രമല്ല, സ്ത്രീകളിൽ ആർത്തവ സംബന്ധമായ പല പ്രശ്നങ്ങൾക്കുമുള്ള നല്ല പരിഹാരമാണ് ഉലുവ.
